India

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വിശാഖ പട്ടണം: യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മയക്കുമരുന്ന് ലഭിക്കുന്ന സാഹചര്യം വര്‍ധിക്കുന്നതില്‍ ഗുഡിലോവയില്‍ സമാപിച്ച ആര്‍എസ്എസ് സമന്വയ ബൈഠക്ക് ആശങ്ക പ്രകടിപ്പിച്ചു. ഈ വിഷയം പരിഹരിക്കുന്നതില്‍ സര്‍ക്കാരും പോലീസും മാത്രമല്ല മുഴുവന്‍ സമൂഹവും ഇടപെടേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, രക്ഷിതാക്കള്‍, സാമൂഹിക സംഘടനകള്‍, ഭരണകൂടം, പോലീസ്, തുടങ്ങിയവരെ ഉള്‍പ്പെടുത്തി മയക്കുമരുന്ന് രഹിത സമൂഹത്തിനായുള്ള ഏകോപിത ശ്രമങ്ങളുണ്ടാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

പ്രകൃതി ദുരന്തങ്ങളിലെ സേവന, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഗുഡിലോവയില്‍ സമാപിച്ച സമന്വയ ബൈഠക്കില്‍ അവലോകനം ചെയ്തതായി അദ്ദേഹം പറഞ്ഞു. സന്ത് രവിദാസിന്റെ 650-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തുടനീളം സംഘടിപ്പിച്ച പരിപാടികളും തുടര്‍പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു.

സംഘ ശതാബ്ദിയില്‍ മുന്നോട്ടുവച്ച പഞ്ചപരിവര്‍ത്തനത്തിന്റെ വിവിധ മാനങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഭാരതീയ കുടുംബവ്യവസ്ഥ, മൂല്യങ്ങള്‍, സാംസ്‌കാരിക പാരമ്പര്യങ്ങള്‍ എന്നിവ തലമുറകളിലൂടെ ശക്തിപ്പെടേണ്ടതുണ്ട്. ഓരോ വ്യക്തിയുടെയും ദൈനംദിന ജീവിതത്തില്‍ മാറ്റം വരുത്തുന്നതിനാണ് പരിസ്ഥിതി സംരക്ഷണത്തിലൂടെ ഊന്നല്‍ നല്‍കിയത്. കേവലം പ്രമേയങ്ങള്‍ പാസാക്കുന്നതിനുപകരം. ജലത്തിന്റെ വിവേകപൂര്‍ണമായ ഉപയോഗം, പ്ലാസ്റ്റിക് ഉപയോഗം കുറയ്‌ക്കല്‍, പച്ചപ്പ് വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവ പരുമാറ്റത്തിന്റെ ഭാഗമാകണം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനലും സമന്വയ ബൈഠക്കില്‍ ചര്‍ച്ചയായെന്ന് സഹസര്‍കാര്യവാഹ് സി. ആര്‍. മുകുന്ദ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമൂഹത്തിന്റെ പ്രയോജനത്തിനായി സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാം, പ്രതികൂല ഫലങ്ങളെക്കുറിച്ച് സമൂഹത്തെ എങ്ങനെ ബോധവാന്മാരാക്കാം എന്നതിനെക്കുറിച്ച് തുടര്‍ന്നും ചര്‍ച്ചകള്‍ നടത്തും.

Recent Posts