ന്യൂദല്‍ഹി: കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം നടപ്പാക്കുന്ന മൊബൈല്‍ ഫോണ്‍ നിര്‍മാണ പദ്ധതി (എംപിഎംഎസ്)യിലൂടെ രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം 39 ലക്ഷം കോടി രൂപയിലെത്തുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതിയുടെ ലോഞ്ചിങ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ 22 ലക്ഷം കോടി രൂപയുടെ മൊബൈല്‍ ഫോണ്‍ ഉത്പാദനമാണ് നടക്കുന്നത്. ഇത് ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 62,500 കോടി രൂപയാണ് പദ്ധതിയുടെ ബജറ്റ് വിഹിതം.
രൂപകല്പന, ഗവേഷണം എന്നിവയില്‍ ഭാരതീയ പേറ്റന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തദ്ദേശീയ മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡുകളെ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വകുപ്പ് സെക്രട്ടറി എസ്. കൃഷ്ണനും ചടങ്ങില്‍ പങ്കെടുത്തു.
















