Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആന്തരിക അന്വേഷണത്തിന്റെ ആത്മീയവഴികള്‍

ശിവദാസ് സുകുമാരന്‍byശിവദാസ് സുകുമാരന്‍
Aug 20, 2026, 11:37 am IST
inSamskriti

മനുഷ്യര്‍ എപ്പോഴും സൗഹൃദങ്ങള്‍ കാംക്ഷിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നു. അതുപോലെ ദുഃഖങ്ങളും സന്തോഷങ്ങളും മറ്റുള്ളവരുമായി പങ്കുവയ്‌ക്കുന്നു. എന്നാല്‍ നമ്മെ വേട്ടയാടുന്ന ശൂന്യതയില്‍ നിന്ന് രക്ഷ നേടാന്‍ ആശാസ്യമല്ലാത്ത ബന്ധങ്ങളില്‍ ചെന്നുപെടാറുണ്ട്. ഒന്നുചേരാനുള്ള ദാഹം എല്ലാവരിലും ഒളിഞ്ഞു കിടക്കുന്നു. ഇവിടെ ഒരു വസ്തുത മനസ്സിലാക്കണം. മനുഷ്യന്‍ അപൂര്‍ണ്ണനാണ്. അതുകൊണ്ട് മനുഷ്യനില്‍ അന്തര്‍ലീനമായ ശക്തി പ്രപഞ്ചാത്മാവുമായി സദാ സമാഗമം ആഗ്രഹിക്കുന്നുണ്ട്.

ഭൗതിക കാര്യങ്ങളില്‍ തല്‍പരരായ, സന്താപത്തിനും സന്തോഷത്തിനും ഇടയില്‍ ആടിക്കൊണ്ടിരിക്കുന്ന, ബാഹ്യവിജയങ്ങളിലും ബാഹ്യലക്ഷ്യങ്ങളിലും മനസ്സുറപ്പിച്ച് ജീവിക്കുന്നവരാണ് ആന്തരികമായ ഏകാന്തത ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. അത്തരക്കാര്‍ക്ക് സ്വന്തം ആത്മാവില്‍ നിന്ന് പോഷണവും ഊര്‍ജ്ജവും ഉള്‍ക്കൊള്ളാനുള്ള കഴിവ് തീരെ കുറവായിരിക്കും. അവര്‍ക്ക് ബാഹ്യ സൗഹൃദങ്ങളും വിനോദങ്ങളും കലാസ്വാദനവും എല്ലാം ഉള്ളിലെ ശൂന്യതയെ ഒഴിവാക്കാനുള്ള ഉപാധി മാത്രമാണ്.

എന്നാല്‍ മനുഷ്യന്റെ ആത്മബോധം വികസിക്കുന്നതോടൊപ്പം സ്വത്വത്തെ കുറിച്ച് ബോധവാനാവുകയും ബാഹ്യപ്രപഞ്ചം ഏതോ ഒരു സത്യത്തിന്റെ ഘനീഭൂതമായ അവസ്ഥയാണെന്ന് മനസ്സിലാക്കുകയും അതിനെ ഇന്ദ്രിയങ്ങള്‍ കൊണ്ട് അറിയാന്‍ കഴിയുകയില്ല എന്ന് തിരിച്ചറിയയുകയും ചെയ്യുന്നു. ഈ തിരിച്ചറിവ് ദുര്‍ഘടസന്ധികളിലും വെല്ലുവിളികളിലും ഉള്‍ക്കരുത്തായും ധൈര്യമായും പരിണമിക്കുന്നു. അളക്കാന്‍ സാധ്യമല്ലാത്ത ഏതോ ഉറവിടത്തില്‍ നിന്നാണ് ഈ ശക്തി പ്രവഹിക്കുന്നത് എന്ന് അത്ഭുതത്തോടെ മനസ്സിലാക്കുന്നു.

സര്‍ഗ്ഗാത്മക അവസരങ്ങളില്‍ മനസ്സ് ആ വേണ്ടത്ര കുശലത പ്രകടിപ്പിക്കുന്നതില്‍ വൈമുഖ്യം കാണിക്കുന്നു. എന്നാല്‍ പരിശ്രമ തീവ്രതയുടെ ഒരു നിമിഷത്തില്‍ ഉള്ളില്‍ മിന്നല്‍ പിണര്‍ പോലെ ഒരു ആശയമോ ഒരു വര്‍ണ്ണ ചിത്രമോ ഒരു ഭാവനാ ശില്പമോ തിളങ്ങുന്നു. സൗന്ദര്യം എന്തെന്ന് നാം തിരിച്ചറിയുന്നു. ഈ സൗന്ദര്യബോധം നമ്മുടെ പ്രവര്‍ത്തന മണ്ഡലത്തെ കൂടുതല്‍ ജീവസുറ്റതാക്കുന്നു. സൃഷ്ടിയുടെ അത്തരം നിമിഷങ്ങളില്‍ നാം മറ്റേതോ ഒരു ലോകത്തേക്ക് ഉയര്‍ത്തപ്പെടുന്നു.

ഈ അനുഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ജീവിതത്തിന്റെ അജ്ഞാത വശങ്ങള്‍ കൂടി നാം അന്വേഷിക്കുന്നു. സംതൃപ്തിയും സന്തോഷവും ഉള്ളില്‍ തിരിയുന്നു. ഇത് ഏതു പ്രായക്കാരിലും സംഭവിക്കുന്നു. മനസ്സിനും ഹൃദയത്തിനും അഭൂതപൂര്‍വ്വമായ നിറവ് അനുഭവപ്പെടുന്നു. സകല ജീവജാലങ്ങളോടും ബന്ധുത്വം അനുഭവിക്കുന്നു. ഏത് പ്രായത്തിലുള്ളവരായാലും പൂര്‍ണ്ണതയുടെ ഏകാന്ത നിമിഷങ്ങളില്‍ അവര്‍ എടുക്കുന്ന നിശ്ചയങ്ങള്‍ നിത്യജീവിതത്തില്‍ സഹജീവിബന്ധത്തെ പ്രോജ്ജ്വലമാക്കുന്നു. സ്വാര്‍ത്ഥത നീതിബോധത്തിനും കാരുണ്യത്തിനും വഴിമാറുന്നു.

ഇങ്ങനെ ഉള്‍ക്കണ്ണു തെളിഞ്ഞ വ്യക്തികള്‍ ഒരു കാര്യം കൂടി തിരിച്ചറിയുന്നു. ഏകാന്ത നിമിഷങ്ങളില്‍ പ്രപഞ്ച ആത്മാവില്‍ നിന്നും അഭൗമശക്തി തങ്ങളിലേക്ക് ഒഴുകി എത്തുന്നു എന്ന വസ്തുത. ഒരു ദിവ്യസൗഹൃദം സദാ ആശ്ലേഷിക്കുന്നു എന്നും ഏകാന്തതയുടെ ഇരുണ്ട അറകളിലേക്ക് തങ്ങള്‍ ഒരിക്കലും വലിച്ചെറിയപ്പെടുന്നില്ല എന്നും തിരിച്ചറിയുന്നു. അനുഭവിച്ച ഏകാന്തത തങ്ങളുടെ തന്നെ സൃഷ്ടി ആയിരുന്നു എന്നും പ്രഭാതത്തിന് മുന്‍പ് പിന്‍വാങ്ങുന്ന ഇരുട്ടിന്റെ നേരിയ ഒരു ആവരണം മാത്രമായിരുന്നു അതെന്നും അവര്‍ക്ക് ബോധ്യപ്പെടുന്നു.

ഓരോ വ്യക്തിയും സ്വത്വബോധത്തില്‍ ഉറച്ചുനില്‍ക്കണം. കൂടിച്ചേരല്‍ സ്വതസിദ്ധമായ സ്വാതന്ത്ര്യത്തെ ഹനിക്കും. യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനുള്ള തയ്യാറെടുപ്പിനാണ് നമ്മള്‍ പരസ്പര ബന്ധത്തിന്റെ അനുഭവങ്ങളിലൂടെ ആത്മജ്ഞാന പന്ഥാവില്‍ ചരിക്കുന്നത്. നിര്‍മ്മമത്വത്തില്‍ ഊന്നിയ മമതാഭാവം ആണ് യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്കുള്ള താക്കോല്‍.

വിഷമങ്ങളും ദുഃഖങ്ങളും മറ്റുള്ളവരുമായി പങ്കുവയ്‌ക്കുന്നതില്‍ നിന്ന് നമ്മള്‍ മുക്തി നേടേണ്ടിയിരിക്കുന്നു. നാം തന്നെ അവയ്‌ക്ക് പരിഹാരം കണ്ടെത്തണം. നമ്മളുടെ വിലാപങ്ങളും ദീര്‍ഘനിശ്വാസങ്ങളും നമ്മില്‍ ഒതുങ്ങണം. നമ്മുടെ ജീവിതത്തില്‍ വന്നുചേരുന്ന സംഭവങ്ങളെ അവയുടെ സ്വഭാവവും അര്‍ത്ഥവും മനസ്സിലാക്കി സ്വീകരിക്കാതെ പുറം ലോകത്തേക്ക് വിലാപ വര്‍ഷം ചൊരിഞ്ഞു കൊണ്ടിരുന്നാല്‍ പ്രപഞ്ച രഹസ്യങ്ങളുടെ അത്ഭുതകവാടം കടന്നുചെല്ലാനാവില്ല.

എല്ലാ ആത്മീയ മാര്‍ഗ്ഗങ്ങളും ആന്തരികമായ അന്വേഷണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഈ മാര്‍ഗ്ഗത്തിലൂടെ സാധകന്‍ സമ്യക്കായ ഏകാന്തത്തില്‍ എത്തുന്നു . അതിനര്‍ത്ഥം എല്ലാ കര്‍മ്മങ്ങളിലും പൂര്‍ണ്ണ മനസ്സോടെയും താല്പര്യത്തോടെയും ഇടപെടുമ്പോഴും അവ ഒന്നിലും ആന്തരികമായി ഭാഗഭാക്കാകുന്നില്ല എന്നാണ്. അങ്ങനെയുള്ളവര്‍ ലോകത്തില്‍ കര്‍മ്മവും ധര്‍മ്മവും ഇഴചേര്‍ത്ത് ജീവിക്കുമ്പോഴും ഒന്നിലും ആസക്തരാവുന്നില്ല. ഈ ആന്തരിക ഭാവമാണ് സാധകനെ ആത്യന്തികമായി ജീവന്‍ മുക്തനാക്കുന്നത്.

 

 

Tags: DevotionalHindu spiritualityspiritual paths of inner inquiry
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

Samskriti

വിനായക ചതുര്‍ത്ഥി: വിഘ്‌നഹരനായ ആന്തരിക ഗണപതി

Samskriti

കൃഷ്ണസ്പര്‍ശം: നല്ല കേള്‍വിക്കാരാനാവണം നമ്മുടെ നല്ല കൂട്ടുകാര്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.