Kerala

കര്‍ണാടക ആര്‍ടിസിയുടെ ഓണം സ്പെഷ്യൽ സര്‍വീസുകള്‍ ഇന്നുമുതൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെംഗളൂരു: ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കർണാടക ആർ.ടി.സി. കേരളത്തിലേക്ക് ഏര്‍പ്പെടുത്തിയ സ്പെഷ്യൽ ബസുകൾ ഇന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും. ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കും തിരിച്ച് ബെംഗളൂരുവിലേക്കുമായി സെപ്റ്റംബർ ഒന്നുവരെ മൊത്തം 166 ബസുകൾ സർവീസ് നടത്തും.

കണ്ണൂർ, പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലേക്കായി എട്ടു ബസുകളാണ് ആദ്യദിവസം സർവീസ് നടത്തുക. കണ്ണൂരിലേക്ക് ഒരു നോൺ എ.സി.സ്ലീപ്പർ ബസും പാലക്കാട്ടേക്ക് ഒരു നോൺ എ.സി.സ്ലീപ്പറും ഒരു ഐരാവത് ക്ലബ് ക്ലാസ് ബസും സർവീസ് നടത്തും. തൃശ്ശൂരിലേക്ക് ഒരു നോൺ എ.സി.സ്ലീപ്പറും രണ്ട് ഐരാവത് ക്ലബ് ക്ലാസ് ബസുമുണ്ടാകും. എറണാകുളത്തേക്ക് ഒരു നോൺ എ.സി.സ്ലീപ്പറും രണ്ട് ഐരാവത് ക്ലബ് ക്ലാസ് ബസുമാണ് ആദ്യദിവസമുണ്ടാകുക.

വെള്ളിയാഴ്ച 52,ശനിയാഴ്ച 15 ബസുകളും കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക്  സർവീസ് നടത്തും. തുടർന്നുള്ള ദിവസങ്ങളിലെ സർവീസുകളുടെ പട്ടിക പിന്നീട് അറിയിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https://ksrtc.in/

Recent Posts