
തിരുവനന്തപുരം: സ്‌കൂളുകളില്‍ ഓണാഘോഷം സംഘടിപ്പിക്കുന്ന ആഗസ്റ്റ് 21 ന് നടത്താനിരുന്ന
8-ാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ മാറ്റിവച്ച സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ് (എ ബി ആര്‍ എസ് എം).നേരത്തേ ഈ ആവശ്യം ഉന്നയിച്ച് എ ബി ആര്‍ എസ് എം പൊതു വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
എട്ടാം ക്ലാസിലെ ഒന്നാം ഭാഷയുടെ രണ്ടാം പേപ്പറിന്റെ പരീക്ഷയാണ് ആഗസ്റ്റ് 21 നിശ്ചയിച്ചിരുന്നത്. ഇത് കാരണം സ്‌കൂളുകളില്‍ ഓണാഘോഷം നടക്കുന്ന ദിവസം എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അതില്‍ പങ്കെടുക്കാനാകാത്ത സ്ഥിതി ഉണ്ടായിരുന്നു.
ഈ സാഹചര്യത്തില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന എല്‍ പി, യു പി സ്‌കൂളില്‍ മാത്രം ഓണാഘോഷം നടക്കുന്ന സ്ഥിതിയാണെന്ന് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ് ചൂണ്ടിക്കാട്ടിയിരുന്നു.പുതിയ സാഹചര്യത്തില്‍ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ആഘോഷത്തില്‍ പങ്കെടുക്കാനാകും.