Career

വേഗം അപേക്ഷിക്കൂ.. അവസാന തീയതി ആഗസ്റ്റ് 16; ഐഎസ്ആര്‍ഒയില്‍ വിവിധ തസ്തികകളില്‍ 242 ഒഴിവുകള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നിയമനം അസിസ്റ്റന്റ് യുഡി ക്ലര്‍ക്ക്, സ്‌റ്റെനോഗ്രാഫര്‍, പിഎ തസ്തികകളില്‍
വിശദവിവരങ്ങള്‍ www.isro.gov.in/careers ല്‍
ആഗസ്റ്റ്‌ 16 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

തിരുവനന്തപുരം വിഎസ്എസ്‌സി, മഹേന്ദ്രഗിരി അടക്കം ഐഎസ്ആര്‍ഒയുടെ വിവിധ സെന്ററുകള്‍/യൂണിറ്റുകളില്‍ ഇനി പറയുന്ന തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷിക്കാം.

അസിസ്റ്റന്റ്- ഒഴിവുകള്‍- അഹമ്മദാബാദ് 38, ബെംഗളൂരു 24, ഹസ്സന്‍ 1, ഹൈദ്രാബാദ് 13, മഹേന്ദ്രഗിരി 7, ന്യൂദല്‍ഹി 1, ശ്രീഹരിക്കോട്ട 35, തിരുവനന്തപുരം 9.
ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്‌സ്- അഹമ്മദാബാദ് 22, ബെംഗളൂരു 19, ഹസ്സന്‍ 2, ഹൈദ്രാബാദ് 2, മഹേന്ദ്രഗിരി 2, ശ്രീഹരിക്കോട്ട 14, തിരുവനന്തപുരം 21.
അപ്പര്‍ ഡിവിഷന്‍ (യുഡി) ക്ലര്‍ക്ക്- ബെംഗളൂരു 22.
സ്‌റ്റെനോഗ്രാഫര്‍- ബെംഗളൂരു 10.
ഒബിസി, പട്ടികജാതി/വര്‍ഗ്ഗം, ഇഡബ്ല്യുഎസ്, ഭിന്നശേഷി, വിമുക്തഭടന്മാര്‍ വിഭാഗങ്ങള്‍ക്ക് നിശ്ചിത ഒഴിവുകള്‍ സംവരണം ചെയ്തിരിക്കുന്നു.

25500 രൂപ അടിസ്ഥാന ശമ്പളത്തിലാണ് നിയമനം. ക്ഷാമബത്ത, വീട്ടുവാടകബത്ത മുതലായ ആനുകൂല്യങ്ങള്‍ ലഭിക്കും.

അസിസ്റ്റന്റ്, യുഡി ക്ലര്‍ക്ക് തസ്തികകള്‍ക്ക് 60 ശതമാനം മാര്‍ക്ക്/6.32 സിജിപിഎയില്‍ കുറയാതെ ബിരുദവും കമ്പ്യൂട്ടര്‍ പ്രാവീണ്യവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ജൂനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്/സ്‌റ്റെനോഗ്രാഫര്‍ തസ്തികകള്‍ക്ക് 60 ശതമാനം മാര്‍ക്കോടെ ബിരുദം അല്ലെങ്കില്‍ കമേര്‍ഷ്യല്‍/സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ലോമ, സ്‌റ്റെനോ ടൈപ്പിസ്റ്റ്/സ്‌റ്റെനോഗ്രാഫറായി ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, ഇംഗ്ലീഷ് സ്‌റ്റെനോഗ്രാഫിയില്‍ മിനിട്ടില്‍ 60 വാക്ക് വേഗത, കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനുള്ള പ്രാവീണ്യം എന്നീ യോഗ്യതകള്‍ ഉള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്.

പ്രായപരിധി 16.8.2026 ല്‍ 28 വയസ്. ഒബിസി, എസ്‌സി/എസ്ടി, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍, വിധവകള്‍ മുതലായ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് നിയമാനുസൃത വയസ്സിളവുണ്ട്.

വിശദവിവരങ്ങള്‍ www.isro.gov.in/careers- ല്‍ ലഭ്യമാണ്. അപേക്ഷാ ഫീസ് 500 രൂപ. ഡബിറ്റ് കാര്‍ഡ്/യുപിഐ/ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന ഫീസ് അടയ്‌ക്കാം. ഓണ്‍ലൈനില്‍ ആഗസ്ത് 16 വരെ അപേക്ഷ സ്വീകരിക്കും.

സെലക്ഷന്‍ ടെസ്റ്റ്, കമ്പ്യൂട്ടര്‍/സ്‌റ്റെനോഗ്രാഫി സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാവും തെരഞ്ഞെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരവും എറണാകുളവും ലക്ഷദ്വീപില്‍ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപഡേറ്റുകള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.