Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ഈശ്വരനോടുള്ള അഥവാ വിശ്വമാകെ പ്രകാശം ചൊരിയുന്ന സവിതാവിനോടുള്ള പ്രാർത്ഥനയാണ്‌ ഈ മന്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2026, 12:19 am IST
inKerala, India

ന്യൂദല്‍ഹി: നീറ്റ് പരീക്ഷാവിവാദത്തിന് ശേഷം മോദിയെ കുടുക്കാന്‍ വേണ്ടി കോണ്‍ഗ്രസ് വക്താവായ ഷമ മുഹമ്മദ് കൊണ്ടുവന്ന വിവാദം പക്ഷെ ബൂമറാങ്ങായി ഷമയുടെ മേല്‍ തന്നെ കൊണ്ടു. ഐഐടി ദല്‍ഹിയിലെ ബിരുദദാനച്ചടങ്ങില്‍ വേദിയില്‍ ഗായത്രി മന്ത്രം ചൊല്ലിയെന്ന ആരോപണമാണ് ഷമ മുഹമ്മദ് ഉയര്‍ത്തിയത്.

ഗായത്രി മന്ത്രം വീട്ടില്‍ ചൊല്ലുന്നതാണെന്നും അത് ഒരു അക്കാദമിക് ചടങ്ങില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നുമാണ് ഷമ മുഹമ്മദിന്റെ വാദം. എന്നാല്‍ ഭാരതത്തില്‍ ഗായത്രി മന്ത്രം ഒരു വിദ്യാഭ്യാസച്ചടങ്ങില്‍ ഉപയോഗിക്കുന്നതിനെ വിലക്കാന്‍ ഷമ മുഹമ്മദിന് ആരാണ് അധികാരം നല്‍കിയത് എന്ന ചോദ്യം ഉയരുകയാണ്.

ഓം ഭൂർഭുവ: സ്വ:।
തത് സവിതുർവരേണ്യം।
ഭർഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്॥

ഇതാണ് ഗായത്രി മന്ത്രം. ഈ മന്ത്രത്തിന്റെ അര്‍ത്ഥം പറയാം…”സർ‌വവ്യാപിയായി ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മത്തിന്റെ ദൈവികമായ ഊർജപ്രവാഹത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിവൃത്തികളെ പ്രചോദിപ്പിക്കട്ടെ”. ഇങ്ങിനെ അര്‍ത്ഥം പറയുന്ന ഒരു മന്ത്രം ബിരുദദാനച്ചടങ്ങില്‍ ചൊല്ലുന്നതില്‍ എന്താണ് തെറ്റ്?

ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദികമന്ത്രം ആണ് ഗായത്രീമന്ത്രം. ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രി മന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രമെന്നും, ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നുമാണ് വിശ്വാസം. ഗായന്തം ത്രായതേ ഇതി ഗായത്രി – ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നാണ് അർത്ഥം.

ഈശ്വരനോടുള്ള അഥവാ വിശ്വമാകെ പ്രകാശം ചൊരിയുന്ന സവിതാവിനോടുള്ള പ്രാർത്ഥനയാണ്‌ ഈ മന്ത്രം. സവിതാവ്‌ സൂര്യഭഗവാനാണ്‌. സൂര്യന്റെ ഉള്ളിൽ കുടികൊള്ളുന്നത് ജഗദംബയായ ഭഗവതിയാണ്. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ, നേർവഴിയിലേക്ക് നയിക്കട്ടെ എന്നാണ്‌ പ്രാർത്ഥനയുടെ സാരം. ഇങ്ങിനെ ഒരു മന്ത്രം ഒരു ബിരുദദാനച്ചടങ്ങളില്‍ പാടുന്നതില്‍ എന്താണ് ഷമ മുഹമ്മദിന്റെ പ്രശ്നമെന്ന് മനസ്സിലാകുന്നില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എന്തായാലും ഐഐടി ദല്‍ഹിിലെ ബിരുദദാനച്ചടങ്ങില്‍ ചൊല്ലിയത് ഗായത്രിമന്ത്രമായിരുന്നില്ലെന്ന് ഐഐടി ദല്‍ഹിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി തന്നെ പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അറിവ് ആര്‍ജ്ജിക്കുന്നതിനെക്കുറിച്ചും പ്രതിപാദിക്കുന്ന തൈത്തിരീയ ഉപനിഷത്തിലെ ‘തന്‍ മാം അവതു, തദ് വക്താരം അവതു…’ എന്ന പ്രശസ്തമായ പ്രാര്‍ത്ഥനയാണ് ചടങ്ങില്‍ ചൊല്ലിയതെന്ന് ഈ വിദ്യാര്‍ത്ഥ വ്യക്തമാക്കിയിരിക്കുന്നത്. അറിവ് കൈമാറുന്നതിന് മുന്‍പ് ഗുരുവിനും ശിഷ്യനും ഒരുപോലെ സംരക്ഷണം തേടുന്ന സമാവര്‍ത്തന ചടങ്ങുകളുമായി ബന്ധപ്പെട്ട ശ്ലോകമാണത്രെ ഇത്. അതായത് ഈ ശ്ലോകം അവര്‍ തെരഞ്ഞെടുത്തത് ആ സന്ദര്‍ഭത്തിന് കുറെക്കൂടി അനുയോജ്യമാണ് എന്നതിനാലായിരിക്കാം. തൈത്തിരീയോപനിഷത്തിലെ ‘ശിക്ഷാവല്ലി’ ആയിരുന്നു ചടങ്ങില്‍ കേള്‍പ്പിച്ചത്. ബ്രഹ്മചര്യ നിഷ്ഠയിലുറച്ചു നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി ഗൃഹസ്ഥാശ്രമത്തിലേയ്‌ക്ക് പ്രവേശിക്കാനായി മടങ്ങി പോകുന്ന വിദ്യാർത്ഥികള്‍ക്കുള്ള ഉപദേശമാണിത്. സത്യം പറയുക, ധർമ്മം ചെയ്യുക. സത്യത്തില്‍ നിന്നും ധർമ്മത്തില്‍ നിന്നും നല്ലതില്‍ നിന്നും ക്ഷേമകർമ്മങ്ങളില്‍ നിന്നും പിഴച്ചുപോകരുത്. അമ്മയേയും അച്ഛനേയും ആചാര്യനേയും അതിഥിയേയും ദേവനായി കരുതുക. കുറ്റമറ്റ കർമ്മങ്ങളേ ചെയ്യാവൂ. ഞങ്ങളുടെ നല്ല പ്രവൃത്തികള്‍ മാത്രമേ നിങ്ങള്‍ അനുസരിക്കാവൂ; അല്ലാത്തവ പാടില്ല, എന്നിങ്ങനെയാണ് ഉപദേശങ്ങള്‍.എന്തായാലും ഗായത്രിമന്ത്രമായാലും തൈത്തരീയോപനിഷത്തിലെ ശ്ലോകമായാലും അത് ചൊല്ലുന്നതിനെ എതിര്‍ക്കാന്‍ എന്ത് ന്യായമാണ് ഷമ മുഹമ്മദിനുളളത് എന്ന് അറിയുന്നില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഐ.ഐ.ടി ഡല്‍ഹിയുടെ ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മുഖ്യാതിഥി. അതുകൊണ്ടാണ് ഒരു വിവാദമുയര്‍ത്തി പേരെടുക്കുക എന്ന ദുഷ്ടലാക്കോടെ ഷമ മുഹമ്മദ് ഇങ്ങിനെ ഒരു ആരോപണം ഉയര്‍ത്തിയത്. ഐ.ഐ.ടി പോലെ രാജ്യത്തിന്റെ അഭിമാനമായ ഒരു സ്ഥാപനത്തിലെ ചടങ്ങിനെക്കുറിച്ച്‌ തെറ്റായ കാര്യങ്ങള്‍ ഉന്നയിച്ച്‌ വിവാദമുണ്ടാക്കുന്നത് നിരാശാജനകമാണെന്നാണ് ഐഐടി പൂര്‍വ്വവിദ്യാര്‍ത്ഥിയായ ജ്ഞാന്‍ സി മെഹ്ത പറയുന്നത്.

Tags: Thairthreya UpanishadShikshavalliPM ModiGayatri MantraIIT DelhiShama MohamedLatest newsconvocation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

Entertainment

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.