കാസർകോട്: സ്കൂൾ ക്വിസ് മത്സരത്തിൽ വിഡി സവർക്കറെ കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയതിന്റെ പേരിൽ അധ്യാപകൻ ഗുരുപ്രസാദ് മാസ്റ്ററെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടിയിൽ പ്രതികരിച്ച് ഡോ. സെൻ കുമാർ. സസ്പെൻഷൻ മാത്രമല്ലേ ലഭിച്ചുള്ളൂവെന്ന് കരുതി സന്തോഷിക്കൂവെന്നാണ് സെൻ കുമാർ പറയുന്നത്.
‘ വീര സവർക്കറെ പറ്റി ചോദ്യം ചോദിച്ചതിൽ സസ്‌പെൻഷൻ.
ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം.
കൈയും കാലും വെ** മാറ്റാൻ ഉത്തരവിട്ടില്ലല്ലോ!‘ എന്നാണ് സെൻ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മഞ്ചേശ്വരം ഉപജില്ലയിലെ എൽപി വിഭാഗം വിദ്യാർഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ നടത്തിയ ‘ഫ്രീഡം ക്വിസ് 2026’ മത്സരത്തിലെ ചോദ്യമാണ് മതതീവ്രവാദികൾ വിവാദമാക്കിയത്. ‘ബ്രിട്ടിഷുകാരുടെ കയ്യിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി? എന്ന ചോദ്യത്തിന് അധ്യാപകർക്കു നൽകിയ ഉത്തരസൂചികയിൽ വി.ഡി.സവർക്കർ എന്ന് ഉൾപ്പെടുത്തിയതിന്റെ പേരിലാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തത്.













