
മുംബൈ: ടാറ്റ കൺസൾട്ടൻസി സർവീസസുമായി (TCS) ബന്ധപ്പെട്ട മതപരിവർത്തന കേസിലെ പ്രതിയായ നിദ ഖാന് അഭയം നൽകിയ എഐഎംഐഎം കോർപ്പറേറ്റർ അറസ്റ്റിൽ. AIMIM കൗൺസിലർ മതിൻ പട്ടേലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാകാൻ പട്ടേൽ തയ്യാറാകാതിരുന്നതിനെ തുടർന്ന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാസിക് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
നിദ ഖാന് അഭയം നൽകിയതിന് പട്ടേലിന്റെ വീടും ഓഫീസും അധികൃതർ പൊളിച്ചുനീക്കിയിരുന്നു. ഗർഭിണിയായ നിദ ഖാന് ജൂലൈയിൽ കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യം പരിഗണിച്ചായിരുന്നു കോടതി നടപടി.2026 മാർച്ചിലാണ് നാസിക്കിലെ ടിസിഎസിൽ ലൈംഗിക പീഡനവും നിർബന്ധിത മതപരിവർത്തനവും നടന്നെന്ന ആരോപണങ്ങൾ ഉയർന്നത്. എച്ച് ആർ ജീവനക്കാരിയായ നിദ ഖാൻ ഉൾപ്പെടെ നിരവധി പേരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.