World

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ടെഹ്‌റാന്‍: ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലെന്ന് മാധ്യമ റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ഉടന്‍ തന്നെ ലോകത്തിന് ഖമേനിയുടെ മരണ വാര്‍ത്ത കേള്‍ക്കാന്‍ കഴിയുമെന്നും ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി അവസാനത്തോടെ ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മൊജ്തബ അധികാരത്തിലേക്കെത്തുന്നത്.ഇസ്രായേല്‍ മാധ്യമമായ ചാനല്‍ 14 പ്രകാരം ഖമേനിയുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷെഷ്‌കിയാന്‍ ഭരണകൂടവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 28ന് സുപ്രീം നേതാവുണ്ടായിരുന്ന കെട്ടിടത്തിന് നേരെ നടന്ന ആക്രമണത്തിന് ശേഷം മൊജ്തബ ഖമേനി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നാണ് വിവരം.മൊജ്തബ ഖമേനി ഏത് നിമിഷവും മരിക്കാം. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിലവില്‍ ഇറാന്റെ നേതൃതലത്തില്‍ തന്നെ ആശങ്ക വിതയ്‌ക്കുകയാണ്. മൊജ്തബയുടെ മരണവാര്‍ത്ത കേട്ടാല്‍ തങ്ങള്‍ അതിശയിക്കില്ലെന്നും ഇസ്രായേലി മാധ്യമങ്ങളും ബന്ധപ്പെട്ട വൃത്തങ്ങളും പറയുന്നു.

അതേസമയം, ഈ വാർത്തകൾ പൂർണമായി തള്ളാൻ ഇറാന് സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കുഴപ്പമില്ലെന്നായിരുന്നു ഇറാന്റെ വിശദീകരണം. എന്നാല്‍ പരമോന്നത നേതാവുമായുള്ള ആശയവിനിമയം തടസപ്പെട്ടിരിക്കുന്നുവെന്ന് തുറന്ന് സമ്മതിക്കുകയാണ് പ്രസിഡന്റ് പെഷെഷ്‌കിയാന്‍. എന്നിരുന്നാലും ഖമേനി ഇറാന്‍ സര്‍ക്കാരിന്റെ ശക്തിയായി തുടരുമെന്നും അദ്ദേഹം പറയുന്നു.ഇപ്പോള്‍ അദ്ദേഹവുമായി ആശയവിനിമയം നടത്തുന്ന വളരെ ബുദ്ധിമുട്ടാണ്. പക്ഷെ, അദ്ദേഹത്തിന്റെ സാാന്നിധ്യം തങ്ങള്‍ക്ക് വലിയ ശക്തിയാണ് നല്‍കുന്നതെന്ന് ഇറാനിയന്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പെഷെഷ്‌കിയാന്‍ പറഞ്ഞു.

ഖമേനിയുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചുവെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പൊതുപരിപാടികളില്‍ നിന്നും ഖമേനി വിട്ടുനില്‍ക്കുന്നത് പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനും കാരണമാകുന്നു.പൊതുജനങ്ങൾക്ക് മുന്നിൽ അദ്ദേഹം പ്രത്യക്ഷപ്പെടാത്തതും ഇത്തരം അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നുണ്ട്

 

Recent Posts