Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2026, 10:08 am IST
inCricket
മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി

തിരുവനന്തപുരം: വൈഭവ് സൂര്യവംശിയെന്ന കൗമാരവിസ്മയം സൃഷ്ടിച്ച തരംഗം അടങ്ങുംമുമ്പേ, യുവപ്രതിഭകളുടെ പുതിയൊരു പടയോട്ടത്തിന് വേദിയാകാന്‍ ഒരുങ്ങുകയാണ് കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണ്‍. ഭാവിയിലെ വാഗ്ദാനങ്ങളായ ഒരുപിടി കൗമാര താരങ്ങളാണ് ഇത്തവണ ലീഗിന്റെ പ്രധാന ആകര്‍ഷണം. ഇന്ത്യന്‍ അണ്ടര്‍ 19 ടീമംഗം മാനവ് കൃഷ്ണ, മുഹമ്മദ് ഇനാന്‍, കെ.ആര്‍.രോഹിത്, അമയ് മനോജ്, ജോബിന്‍ ജോബി എന്നിവരടങ്ങുന്നതാണ് ഇത്തവണത്തെ കൗമാരക്കൂട്ടം.

അഞ്ചില്‍ നാല് താരങ്ങളും തൃശൂര്‍ ടൈറ്റന്‍സിലാണ്. രോഹിത് കഴിഞ്ഞ സീസണില്‍ തന്നെ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചിരുന്നു. താരത്തെ നിലനിര്‍ത്തുന്നതിനൊപ്പം മാനവ് കൃഷ്ണയെയും മൊഹമ്മദ് ഇനാനെയും അമയ് മനോജിനെയും ടൈറ്റന്‍സ് ഇത്തവണ ടീമിലെടുത്തിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ രണ്ട് മത്സരത്തില്‍ മാത്രമായിരുന്നു രോഹിത് കളിക്കാനിറങ്ങിയത്. ഒരു കളിയില്‍ 30 റണ്‍സ് നേടുകയും ചെയ്തു. അതിവേഗം സ്‌കോര്‍ ചെയ്യാനുള്ള മികവാണ് ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായ രോഹിതിനെ വ്യത്യസ്തനാക്കുന്നത്. 16-ാം വയസില്‍ കേരളത്തിന് വേണ്ടി അണ്ടര്‍ 19 തലത്തില്‍ അരങ്ങേറ്റം കുറിച്ച രോഹിത് തൃപ്പൂണിത്തുറ സ്വദേശിയാണ്. കഴിഞ്ഞ സീസണിലെ എന്‍എസ്‌കെ ട്രോഫിയില്‍ 10 പന്തുകളില്‍ അഞ്ച് സിക്‌സും രണ്ട് ഫോറുമടക്കം 39 റണ്‍സ് നേടിയ രോഹിത് ഫൈനലിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കഴിഞ്ഞ സീസണില്‍ കേരളത്തിന്റെ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായിരുന്നു മാനവ് കൃഷ്ണ. രണ്ട് സെഞ്ചുറികളടക്കം സീസണിലുടനീളം കാഴ്ച വച്ച മികവാണ് ദേശീയ അണ്ടര്‍ 19 ടീമിലേക്ക് വഴിതുറന്നത്. കഴിഞ്ഞ രഞ്ജി ട്രോഫിയിലൂടെ കേരളത്തിന് വേണ്ടി സീനിയര്‍ തലത്തിലും മാനവ് അരങ്ങേറ്റം കുറിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിലും സെഞ്ചുറി നേടി ശ്രദ്ധേയനായി. വിക്കറ്റ് കീപ്പറെന്ന നിലയിലും തിളങ്ങുന്ന മാനവ് പുതിയ സീസണില്‍ തൃശൂരിന് മുതല്‍ക്കൂട്ടാവും.

മാനവിനെപ്പോലെ ദേശീയ അണ്ടര്‍ 19 ടീമില്‍ കേരളത്തിന്റെ സാന്നിധ്യമറിയിച്ച താരമാണ് മൊഹമ്മദ് ഇനാന്‍. ദുബായില്‍ ഇതിഹാസ താരം സഖ്‌ലെയ്ന്‍ മുഷ്താഖിന് കീഴില്‍ സ്പിന്നിന്റെ ആദ്യ പാഠങ്ങള്‍ സ്വന്തമാക്കിയ താരം പിന്നീട് നാട്ടിലെത്തി ജൂനിയര്‍ ക്രിക്കറ്റിലൂടെ അതിവേഗം ശ്രദ്ധേയനായി. വേഗത്തിലുള്ള ആക്ഷനും ഗൂഗ്ലികള്‍ എറിയാനുള്ള കഴിവുമാണ് മുഹമ്മദ് ഇനാനെ വ്യത്യസ്തനാക്കുന്നത്. ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനുമെതിരെയുള്ള പരമ്പരകളില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന് വേണ്ടി തിളങ്ങിയ ഇനാന്‍ ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമിലും അംഗമായിരുന്നു. ബാറ്റിങ്ങിലും മികവ് പുലര്‍ത്തുന്ന താരം കഴിഞ്ഞ വര്‍ഷം അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ 74 പന്തുകളില്‍ നിന്ന് 105 റണ്‍സ് നേടി ശ്രദ്ധേയനായിരുന്നു. ഇനാന്റെ ഓള്‍റൗണ്ട് മികവ് പുതിയ സീസണില്‍ ടൈറ്റന്‍സിന് കരുത്താകും.

തൃശൂരിന് വേണ്ടിത്തന്നെയിറങ്ങുന്ന അമയ് മനോജാണ് മറ്റൊരു താരം. കഴിഞ്ഞ അണ്ടര്‍ 19 സീസണില്‍ കേരളത്തിന് വേണ്ടി ഏറ്റവുമധികം സ്ഥിരത പുലര്‍ത്തിയ ബാറ്റര്‍മാരില്‍ ഒരാളാണ് അമയ്. പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ നേടിയ സെഞ്ചുറിയുള്‍പ്പെടെ പല മത്സരങ്ങളിലും അമയ് ടീമിന്റെ രക്ഷകനായി. കഴിഞ്ഞ മാസം നടന്ന സീചെം ട്രോഫിയിലും സെഞ്ചുറി നേടിയ അമയ് ടീമിന്റെ കിരീടനേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. ബൗളിങ്ങിലും മികവ് പുലര്‍ത്തുന്ന അമയ് ബിസിസിഐയുടെ സെന്ററല്‍ ഫോര്‍ എക്‌സലെന്‍സ് അണ്ടര്‍ 19 ക്യാമ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള താരമാണ്.

കെസിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കളിക്കാനൊരുങ്ങുന്ന ജോബിന്‍ ജോബിയാണ് ശ്രദ്ധേയനായ മറ്റൊരു യുവതാരം. കൂറ്റനടികളിലൂടെ ശ്രദ്ധേയനായ ജോബിന്‍ ആദ്യ സീസണില്‍ കൊച്ചിക്ക് വേണ്ടി ചില ശ്രദ്ധേയ ഇന്നിങ്‌സുകള്‍ കാഴ്ചവച്ചിരുന്നു. കഴിഞ്ഞ സീസണില്‍ ഫാസ്റ്റ് ബൗളറെന്ന നിലയിലും മികവ് പുലര്‍ത്തി. ഓള്‍റൗണ്ടറെന്ന നിലയില്‍ ജോബിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതായിരുന്നു കഴിഞ്ഞ കുച്ച് ബെഹാര്‍ ട്രോഫിയിലെ പ്രകടനം. ടൂര്‍ണമെന്റില്‍ ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഒരേ സമയം സെഞ്ചുറിയും അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി ജോബിന്‍ ശ്രദ്ധേയനായിരുന്നു. ഈ മികവ് കെസിഎല്ലിലും ആവര്‍ത്തിക്കാനൊരുങ്ങിയാണ് ജോബിന്‍ കൊച്ചിക്ക് വേണ്ടി കളിക്കാനിറങ്ങുക.

Tags: Thrissur TitansManav KrishnaKCL Season 3Muhammed InanK.R. RohitAmay ManojJobin Joby
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

Cricket

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ സംസാരിക്കുന്നു. ടീം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അച്യുതന്‍ ഉണ്ണികൃഷ്ണന്‍, വിഘ്നേഷ് പുത്തൂര്‍ എന്നിവര്‍ സമീപം
Cricket

കെസിഎല്‍ മൂന്നാം സീസണ്‍; ആദ്യ കിരീടം ലക്ഷ്യമിട്ട് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

Cricket

കൂച്ച് ബെഹാര്‍ ട്രോഫി: ഇന്നിങ്സ് തോല്‍വി ഒഴിവാക്കി കേരളം; മാനവ് കൃഷ്ണയ്‌ക്ക് സെഞ്ച്വറി

തൃശൂരിനു വേണ്ടി അഞ്ച് വിക്കറ്റ് നേടിയ അജിനാസ്. നോണ്‍സ്‌ട്രൈക്കര്‍ എന്‍ഡില്‍ അര്‍ധസെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍.
Cricket

സഞ്ജു കളിച്ചു, പക്ഷേ ! തൃശൂര്‍ ടൈറ്റന്‍സ് അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.