കൊച്ചി: ജന്മനാ ഉള്ള ഹൃദ്രോഗങ്ങളും റുമാറ്റിക് ഹൃദ്രോഗവും ബാധിച്ച കുട്ടികള്‍ക്ക് സമഗ്ര സൗജന്യ ഹൃദ്രോഗ ചികിത്സ ലഭ്യമാക്കുന്നതിനായി ഒഡീഷ സര്‍ക്കാരും കൊച്ചി അമൃത ആശുപത്രിയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ഭുവനേശ്വറിലെ ഖരവേല ഭവനില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ- കുടുംബക്ഷേമ വകുപ്പിന് വേണ്ടി ദേശീയ ആരോഗ്യ ദൗത്യം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദ ഡി., അമൃത ആശുപത്രിക്ക് വേണ്ടി പീഡിയാട്രിക് ആന്‍ഡ് അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെ. എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
ഒഡീഷ ആരോഗ്യ- കുടുംബക്ഷേമ മന്ത്രി ഡോ. മുകേഷ് മഹാലിംഗ്, ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് കമ്മിഷണറും സെക്രട്ടറിയുമായ എസ്. അശ്വതി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഡോ. ആര്‍. കൃഷ്ണകുമാര്‍ സംബന്ധിച്ചു.











