വര്‍ക്കല: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിലേക്ക് 11 ബോര്‍ഡംഗങ്ങളെ നിയോഗിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 22 ന്. രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 മണിവരെ ശിവഗിരി മഠത്തിലുള്ള ഗുരുധര്‍മ്മ പ്രചരണസഭയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് വോട്ടെടുപ്പ്. അന്നുതന്നെ 3.30 ന് വോട്ടെണ്ണലും തുടര്‍ന്ന് ഫലപ്രഖ്യാപനവും.
തെരഞ്ഞെടുപ്പ് വിജ്ഞാപനം റിട്ടേണിംഗങ് ആഫീസര്‍ കെ. വിശ്വനാഥന്‍ നായര്‍ (റിട്ട. ജില്ലാ ജഡ്ജ്) പുറപ്പെടുവിച്ചു. ആഗസ്ത് 10ന് രാവിലെ 10 മണിക്ക് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ഇതിലുള്ള ആക്ഷേപം 17ന് രാവിലെ 10 മുതല്‍ 18ന് വൈകിട്ട് 5 മണിവരെ സമര്‍പ്പിക്കാം. 21ന് രാവിലെ 10 മുതല്‍ 4 മണിവരെ നടക്കുന്ന കരട് വോട്ടര്‍ പട്ടികയിന്മേലുള്ള ഹിയറിങ്ങിന്റെ തീര്‍പ്പാക്കലും അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കലും ആഗസ്ത് 24നാണ്.
സപ്തംബര്‍ 9 ന് രാവിലെ 10 മുതല്‍ 16ന് 3 മണിവരെ നാമനിര്‍ദേശപത്രികകളുടെ വിതരണം. പൂരിപ്പിച്ച നാമനിര്‍ദേശ പത്രികകള്‍ സപ്തംബര്‍ 9ന് രാവിലെ 11 മുതല്‍ 18ന് വൈകിട്ട് 5 വരെ സ്വീകരിക്കും.
23ന് നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മ പരിശോധനയ്‌ക്ക് ശേഷം 28ന് 4 മണിക്ക് സാധുവായ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന സമയം ഒക്ടോബര്‍ ആറിന് വൈകിട്ട് 3 വരെയാണ്. ഒക്ടോബര്‍ എട്ടിന് വൈകിട്ട് 5ന് അന്തിമ സ്ഥാനാര്‍ത്ഥിപട്ടിക പ്രസിദ്ധീകരിക്കും.












