Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

അതാണ് സ്റ്റെല്‍ത്ത് വിമാനങ്ങളെപ്പോലും അടയാളപ്പെടുത്തുന്ന ഫോട്ടോണിക് റഡാര്‍. ചൈനയും പാകിസ്ഥാനും ഇനി പേടിക്കേണ്ടിവരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2026, 08:22 pm IST
inIndia, Defence
ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)

ന്യൂദല്‍ഹി: ഭാവിയുദ്ധത്തില്‍ ആധുനിക ആയുധങ്ങളേക്കാള്‍ പ്രധാനം, ശത്രുക്കളുടെ നീക്കത്തെ കൃത്യമായി തിരിച്ചറിയുന്ന ശക്തമായ റഡാറുകള്‍ ആണെന്ന് പറയാറുണ്ട്. പ്രത്യേകിച്ചും റേഡിയോ തരംഗങ്ങളെ വരെ വലിച്ചെടുത്ത്, അതീവരഹസ്യങ്ങളോടെ പറക്കുന്ന സ്റ്റെല്‍ത്ത് വിമാനങ്ങളുടെ ഇക്കാലത്ത്. പക്ഷെ ഇന്ത്യയുടെ കയ്യില്‍ അതിനും ഒരു പരിഹാരമുണ്ട്. അതാണ് സ്റ്റെല്‍ത്ത് വിമാനങ്ങളെപ്പോലും അടയാളപ്പെടുത്തുന്ന ഫോട്ടോണിക് റഡാര്‍. ചൈനയും പാകിസ്ഥാനും ഇനി പേടിക്കേണ്ടിവരും. ചെംഗ്ഡു ജെ-20, ഷെന്യാങ് ജെ-35 എന്നിവ ചൈനയുടെ പുതിയ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളാണ്. പാകിസ്ഥാന്റെ പക്കലും ഇത്തരം സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളുണ്ട്. തുര്‍ക്കി നല്‍കിയ തായ് ടിഎഫ് കാന്‍, ചൈനയില്‍ നിന്നും വാങ്ങിയ ജെ-20 എന്നിവ ഇതില്‍പ്പെടുന്നു. എന്നാല്‍ ഇവ ഇന്ത്യന്‍ അതിര്‍ത്തി മുറിച്ചുകടന്നാല്‍ ഇന്ത്യയുടെ ഫോട്ടോണിക് റഡാറുകള്‍ അവയെ കൃത്യമായി അടയാളപ്പെടുത്തിയിരിക്കും.

എന്തായാലും ചൈനയുടെയും പാകിസ്ഥാന്റെയും യുദ്ധനീക്കങ്ങള്‍ ഇനി സൂക്ഷ്മതയോടെ അടയാളപ്പെടുത്താന്‍ ഇന്ത്യയ്‌ക്ക് വേണ്ടി പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (ഡിആര്‍ഡിഒ) ശക്തമായ റഡാര്‍ സംവിധാനം വികസിപ്പിച്ചുകഴിഞ്ഞു. അതാണ് ഫോട്ടോണിക് റഡാര്‍. റേഡിയോ തരംഗങ്ങള്‍ക്ക് പകരം പ്രകാശതരംഗങ്ങളെ ഉപയോഗിച്ച് നിരീക്ഷണം നടത്താന്‍ സാധിക്കുന്നതിനാലാണ് ഇതിലെ ഫോട്ടോണിക് റഡാര്‍ എന്ന് വിളിക്കുന്നത്. ഇന്ത്യയുടെ റഡാര്‍ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് ഫോട്ടോണിക് റഡാര്‍ കൊണ്ടുവരുന്നത്.

പരമ്പരാഗത ഇലക്ട്രോണിക് റേഡിയോ തരംഗങ്ങള്‍ക്ക് പകരം ലേസറുകളും ഫൈബർ ഒപ്റ്റിക്സും പോലുള്ള പ്രകാശ സാങ്കേതികവിദ്യ ഉപയോഗിച്ച്  സ്റ്റെല്‍ത്ത് ഉള്‍പ്പെടെയുള്ള  ശത്രുവിമാനങ്ങളുടെ സിഗ്നലുകൾ പിടിച്ചെടുക്കുന്ന അത്യാധുനിക നിരീക്ഷണ സംവിധാനമാണ് ഫോട്ടോണിക് റഡാർ. ഉയർന്ന റെസല്യൂഷൻ, വേഗത, ജാമിംഗിനെ പ്രതിരോധിക്കാനുള്ള ശേഷി എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ

സ്റ്റെൽത്താണ് (Stealth) ഇതിന്റെ മെയിന്‍

1. വിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ വളരെ കൃത്യമായി കണ്ടെത്താൻ സാധിക്കുന്നു.

2. വൈദ്യുതകാന്തിക തടസ്സങ്ങളെയും (Electromagnetic jamming) ശത്രുക്കളുടെ വ്യാജ സിഗ്നലുകളെയും ഫലപ്രദമായി പ്രതിരോധിക്കുന്നു.

3. ഭാരം കുറഞ്ഞതും വലിപ്പം കുറഞ്ഞതുമായതിനാൽ യുദ്ധവിമാനങ്ങളിലും ഉപഗ്രഹങ്ങളിലും എളുപ്പത്തിൽ ഘടിപ്പിക്കാം.

4. ഉയർന്ന ബാൻഡ്‌വിഡ്ത്ത് ഉള്ളതിനാൽ വസ്തുക്കളുടെ വ്യക്തമായ ദൃശ്യങ്ങളും വിവരങ്ങളും നൽകുന്നു.

പഴയ റഡാറും ഫോട്ടോണിക് റഡാറും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഇതുവരെ റേഡിയോ തരംഗം ഉപയോഗിച്ചുള്ള റഡാറുകളാണ് ഇന്ത്യ ഉപയോഗിച്ചിരുന്നത്. എന്നാല്‍ സ്റ്റെല്‍ത്ത് വിമാനങ്ങള്‍ വന്നതോടെ ഇത്തരം റഡാറുകള്‍ കാലഹരണപ്പെട്ടു. കാരണം അഞ്ചാം തലമുറയില്‍പ്പെട്ട സ്റ്റെല്‍ത്ത് വിമാനങ്ങള്‍ റേഡിയോ തരംഗങ്ങളെ ആഗിരണം ചെയ്യുകയോ അതല്ലെങ്കില്‍ മറ്റേതെങ്കിലും ദിശയിലേക്ക് തിരിച്ചുവിടുകയോ ചെയ്യും. ഇവിടെയാണ് ഫോട്ടോണിക് റഡാറുകളുടെ പ്രസക്തി. പ്രകാശതരംഗങ്ങളുടെ സഹായത്തോടെ ഈ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനങ്ങളെ വരെ തിരിച്ചറിയാന്‍ ഫോട്ടോണിക് റഡാറുകള്‍ക്ക് സാധിക്കും. വെനിസ്വേലയുടെ ഗതി ഇന്ത്യയ്‌ക്ക് വരില്ലെന്നര്‍ത്ഥം. കുന്നിനു പിറകില്‍ ഒളിച്ചിരുന്ന അമേരിക്കന്‍ സ്റ്റെല്‍ത്ത് വിമാനങ്ങളായ എഫ്-35 ഒറ്റയടിക്ക് കൂട്ടത്തോടെ പറന്നുചെന്നപ്പോള്‍ അതിനെ അടയാളപ്പെടുത്തുന്നതില്‍ വെനസ്വേലയുടെ റഡാറുകള്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യയ്‌ക്ക് ഈ ഗതികേടുണ്ടാകില്ല. കാരണം ഫോട്ടോണിക് റഡാറുകള്‍ക്ക് ഇവയെ കണ്ടെത്തി അപായസിഗ്നലുകള്‍ അയയ്‌ക്കാന്‍ സാധിക്കും. മാത്രമല്ല, ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയുടെ ഫോട്ടോണിക് റഡാറുകളെ ശത്രുക്കള്‍ക്ക് ജാം (പ്രവര്‍ത്തനരഹിതമാക്കുക) ചെയ്യാനും സാധിക്കില്ല. ഓപ്റ്റിക്കല്‍ സ്പെക്ട്രത്തിലെ കണ്ണുകൊണ്ട് കാണാവാത്ത ഇന്‍ഫ്രാറെഡ് അടക്കമുള്ള തരംഗങ്ങളെയാണ് ഫോട്ടോണിക് റഡാറുകള്‍ ഉപയോഗിക്കുന്നത്.

എവിടെയെല്ലാം ഫോട്ടോണിക് റഡാറുകള്‍ ഉണ്ട്? ഇന്ത്യ യുദ്ധവിമാനങ്ങളില്‍ ഇവ സ്ഥാപിക്കുമോ?

ഇപ്പോള്‍ യുഎസ്, ചൈന, ഇസ്രയേല്‍ എന്നീ രാജ്യങ്ങളാണ് ഇത്തരം റഡാറുകളുടെ കാര്യത്തില്‍ ഗവേഷണ വികസനങ്ങളിലൂടെ മുന്നില്‍ നില്‍ക്കുന്നത്. പഴയ ക്യാമറകള്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതും പുതിയ 4കെ ലെന്‍സ് ഉപയോഗിച്ച് ഫോട്ടെയെടുക്കുന്നതും തമ്മിലുള്ള വ്യത്യാസമാണ് പഴയ റഡാറുകളും പുതിയ ഫോട്ടോണിക് റഡാറുകളും തമ്മിലെന്നാണ് പറയപ്പെടുന്നത്.

ഈ റഡാറിനെ ഇന്ത്യയുടെ വ്യത്യസ്ത കാലാവസ്ഥയില്‍ പരീക്ഷിച്ചുവരികയാണ്. രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയിലെ കനത്തചൂടിലും ഈര്‍പ്പവും ലവണാംശവുമുള്ള ഇന്ത്യന്‍ സമുദ്രമേഖലകളിലും ലഡാക്ക് പോലുള്ള ഉയര്‍ന്ന കുന്നിന്‍ മുകളിലും മഞ്ഞണിഞ്ഞ അന്തരീക്ഷത്തിലും ഈ റഡാറുകള്‍ പരീക്ഷിക്കുന്നുണ്ട്. ഇതുകൂടി വിജയകരമാകുന്നതോടെ ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനങ്ങളില്‍ റേഡിയോ തരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പഴയ റഡറുകളെ മാറ്റി ഫോട്ടോണിക് റഡാറുകള്‍ സ്ഥാപിക്കും. അതുപോലെ ഇന്ത്യയുടെ തേജസ്, റഫാല്‍, സുഖോയ് 30 എംകെഐ തുടങ്ങിയ യുദ്ധവിമാനങ്ങളിലും ഫോട്ടോണിക് റഡാറുകള്‍ സ്ഥാപിക്കും.

പുതിയ പരീക്ഷണം

റഡാര്‍ തരംഗങ്ങളെ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ദ്ര പോലുള്ളവയെ മാറ്റും. അതേ സമയം കുറെക്കൂടി ആധുനികം എന്ന രീതിയില്‍ ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കുന്ന ആക്ടീവ് ഇലക്ട്രോണിക്കലി സ്കാന്‍ഡ്, എരേ (എയ്സ) റഡാറുകളെ ഫോട്ടോണിക് റഡാറുകള്‍ കൂടി ചേര്‍ത്ത് കൂടുതല്‍ കരുത്തുള്ള റഡാറുകള്‍ സൃഷ്ടിക്കാനും പരീക്ഷണം നടക്കുന്നുണ്ട്.

 

 

Tags: DRDODefenceLatest newsIndian defencePhotonic RadarStealth jetsinfrared rays
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.