തിരുവനന്തപുരം:സംസ്ഥാനത്ത് ചൊവ്വാഴ്ച അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇതനുസരിച്ച് ചൊവ്വാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.
മഴ മുന്നറിയിപ്പില്‍ രാത്രിയോടെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മാറ്റം വരുത്തിയത്. നേരത്തെ എല്ലാ ജില്ലകളിലും ചൊവ്വാഴ്ച മഞ്ഞ ജാഗ്രതയായിരുന്നു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്.എന്നാല്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഞ്ഞ ജാഗ്രത തുടരും.














