തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തി.ഇന്ന് വൈകുന്നേരം 7 മണി വരെ തെരച്ചില്‍ നടത്തിയെങ്കിലും കാണാതായവരെ കണ്ടെത്താനായില്ല.
നാവിക സേനയുടെ ഹെലികോപ്റ്ററും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.ഞായറാഴ്ച രാവിലെ വീണ്ടും തെരച്ചില്‍ പുനരാരംഭിക്കാനാണ് തീരസംരക്ഷണ സേനയുടെ തീരുമാനം.
കഴിഞ്ഞ ദിവസം ഉച്ചയോടെ മീന്‍പിടിക്കാന്‍ ചെറുവള്ളങ്ങളില്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ കാറ്റിലും ഉയര്‍ന്ന തിരമാലയിലും വള്ളം മറിയുകയായിരുന്നു. രക്ഷാപ്രവര്‍ത്തനമോ തെരച്ചിലോ ഊര്‍ജിതമല്ലെന്ന് ആരോപിച്ച് മത്സ്യ തൊഴിലാളികള്‍ അഞ്ചുതെങ്ങ് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയുണ്ടായി. പ്രതികൂല കാലാവസ്ഥ കാരണം ഇന്നലെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.
















