
fire
കോഴിക്കോട്: മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീട്ടുമുറ്റത്ത് വച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വയോധികനെ സാരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പടിക്കല്‍കണ്ടി രവിയെ(65) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോഴിക്കോട് ചേമഞ്ചേരി കാഞ്ഞിലശേരിയിലാണ് ആത്മഹത്യാ ശ്രമം നടന്നത്. കഴിഞ്ഞ രാത്രി 9.30ഓടെയാണ് സംഭവം.
മുന്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം ഇ. അനില്‍കുമാറിന്റെ വീട്ടുമുറ്റത്ത് വച്ചാണ് രവി ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തീ പടരുന്നത് കണ്ട് അയല്‍വാസികള്‍ ഓടിയെത്തി.വിവരമറിഞ്ഞ് കൊയിലാണ്ടി പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പിന്നീട് ആംബുലന്‍സില്‍ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്തമല്ല.