Kerala

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ട്രോളിങ് നിരോധനം വെള്ളിയാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കും. ശനിയാഴ്ചപുലര്‍ച്ചെ ബോട്ടുകള്‍ കടലില്‍ ഇറങ്ങും. ഹാര്‍ബറുകള്‍ അതിന്‌റെ ഒരുക്കത്തിലാണ്.52 ദിവസത്തെ വറുതിയില്‍ നിന്ന് മോചനം ലഭിച്ചതിന്‌റെ ആഹ്‌ളാദത്തിലാണ് മല്‍സ്യതൊഴിലാളികള്‍. തീ വിലയായിരുന്നതിനാല്‍ തീന്‍മേശയില്‍ നിന്ന് മല്‍സ്യത്തെ മാറ്റി നിര്‍ത്തിയിരുന്ന ഭക്ഷണപ്രിയര്‍ക്കും ആശ്വാസം. പുതിയ സീസണിനായി തൊഴിലാളികളും ബോട്ടുടമകളും പ്രതീക്ഷയിലാണ് .ബോട്ടിന്‌റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയും വലകള്‍ തയ്യാറാക്കിയും കടലില്‍ പോകാന്‍ സജ്ജരാണ് തൊഴിലാളികള്‍.
ഇത്തവണ ചെമ്മീന്‍, കിളിമീന്‍, കൂന്തല്‍ എന്നിവ കൂടുതല്‍ ലഭിച്ചേക്കാമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്.

Recent Posts