Athletics

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ലോങ് ജംപ് ഫൈനല്‍സിലേക്കുള്ള യോഗ്യതാ മത്സരത്തില്‍ മലയാളി താരം മുരളി ശ്രീശങ്കര്‍ ഫൈനലില്‍. ആദ്യ അവസരത്തില്‍ തന്നെ യോഗ്യതാ മാര്‍ക്ക് മറികടന്നായിരുന്നു മുരളിയുടെ അത്യുഗ്രന്‍ പ്രകടനം.

8.00 മീറ്റര്‍ ആയിരുന്നു ഫൈനലിലേക്കുള്ള യോഗ്യതാ മാര്‍ക്കായി നിശ്ചയിച്ചിരുന്നത്. ആദ്യ അവസരത്തില്‍ ശ്രീ ചാടിയത് 8.01 മീറ്റര്‍. പിന്നീട് അധികൃതരുടെ പരിശോധന കിക്കോഫ് പോയിന്റില്‍ ഓറഞ്ച് ലൈനിലേക്ക് ബൂട്ടെത്തിയോ എന്നതായിരുന്നു. ഓറഞ്ച് ലൈനിന് ഏറെ പിന്നിലായിരിക്കെയാണ് മുരളി ശ്രീശങ്കര്‍ ചാടിയത്. ഫൗള്‍ ഭീതി കൂടി അകന്നതോടെ മുരളിക്ക് കൂടുതല്‍ അധ്വാനിക്കേണ്ടി വന്നില്ല ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 12 താരങ്ങളില്‍ ഒരാളായി.

മറ്റൊരു ഭാരത ലോങ് ജംപ് താരം ലോകേഷ് സത്യനാഥന്‍ കൂടി ഫൈനലിലേക്ക് യോഗ്യത നേടി. 8.00 മീറ്റര്‍ ആയിരുന്നു യോഗ്യതയെങ്കിലും ഫൈനിലല്‍ 12 പേര്‍ക്ക് പങ്കെടുക്കാമെന്നിരിക്കെ അത്രയും താരങ്ങല്‍ യോഗ്യതാ റൗണ്ടില്‍ തെരഞ്ഞെടുക്കപ്പെടാതെ വന്നപ്പോള്‍ ആദ്യ 12ല്‍ ഇടം പിടിച്ചവര്‍ക്ക് അവസരം കിട്ടുകയായിരുന്നു. 7.77 മീറ്റര്‍ ആണ് ലോകേഷ് ചാടിയ ദൂരം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

Recent Posts