Kerala

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റിംഗില്‍ ഗുരുതര പിഴവുകള്‍ കണ്ടെത്തിയതായി ഹൈക്കോടതി. ഇതേത്തുടര്‍ന്ന് നിലവിലെ സ്ഥിതി അറിയിക്കാന്‍ സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടറോട് നാളെ നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു.
ഓണ്‍ലൈന്‍ വഴിപാടുകളടക്കമുള്ള ഡിജിറ്റല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങള്‍ ദേവസ്വം അധികൃതര്‍ കൈമാറിയില്ലെന്ന് ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു. 43 വര്‍ഷമായി വിലപിടിപ്പുള്ള വസ്തുക്കളുടെ വാര്‍ഷിക പരിശോധന നടത്തിയിട്ടില്ല. വഴിപാടായി ലഭിച്ച സ്വര്‍ണ്ണം, വെള്ളി പാത്രങ്ങള്‍, കുങ്കുമം എന്നിവയുടെ കണക്കുകള്‍ കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. 2011-12 സാമ്പത്തിക വര്‍ഷം മുതല്‍ 2019-20 വരെയുള്ള കാലയളവില്‍ 54.59 കോടി രൂപയുടെ ഓഡിറ്റ് ഒബ്ജക്ഷനുകളാണുള്ളത്.

 

 

Recent Posts