പാരീസ്: ഫ്രാന്‍സിലും സ്‌പെയിനിലും കാട്ടു തീ പടരുന്നു. ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്തു. ഒരാഴ്്ചയായി യൂറോപ്പിലുടനീളം നിരവധി പ്രദേശങ്ങളില്‍ കാട്ടു തീ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്നു. ഫ്രാന്‍സിലാണ് ഏറ്റവും കൂടുതല്‍ നാശം. 42,000 ഹെക്ടര്‍ കത്തിനശിച്ചു. തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സില്‍ നിന്നും 22,000ത്തിലധികം ആളുകള്‍ വീടുപേക്ഷിച്ചു. ബോര്‍ഡോവിലേക്ക് തീപടരുമെന്നു മനസിലാക്കിയ അധികൃതര്‍ അമ്പതിനായിരത്തോളം ആളുകളോട് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടു.
തീ ആളിപ്പടര്‍ന്നുകൊണ്ടിരിക്കുന്ന ഗിറോണ്ട നഗരത്തിന്റെ തെക്കു പടിഞ്ഞാറുള്ള ഭാഗങ്ങളില്‍ നിന്നും ഏകദേശം 55,000 ആളുകളെ ഒഴിപ്പിച്ചു. സ്‌പെയിനിലെ തീരദേശനഗരമായ വലന്‍സിയയ്‌ക്ക് സമീപം തീ പടര്‍ന്നു. 15,000 ത്തിലധികം പേരെ വീടുകളില്‍ നിന്നും ഒഴിപ്പിച്ചു. മാഡ്രിഡിനും തെക്കു പടിഞ്ഞാറ് ടോളിഡോയ്‌ക്കു ചുറ്റുമുള്ള ഏകദേശം 60,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.












