
കോഴിക്കോട്: ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം മണിക്കൂറുകളായിട്ടും നിയന്ത്രണ വിധേയമാക്കാനായില്ല. രാത്രി പതിനൊന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി.
രേണുക എന്ന വെളിച്ചെണ്ണ മില്ലിനാണ് തീപിടിച്ചത്. തീ അണക്കാനുള്ള പരിശ്രമം തുടരുകയാണ്. ഫയര്‍ഫോഴ്‌സിന്റെ 15 യൂണിറ്റ് സ്ഥലത്തെത്തിയിരുന്നു. തീപിടിച്ച് ഏഴുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല. മില്ലില്‍ കൂട്ടിയിട്ട കൊപ്ര, പിണ്ണാക്ക്, എണ്ണ ടാങ്ക് എന്നിവയെല്ലാമാണ് കത്തിയത്.