കോഴിക്കോട്: വടകരയില്‍ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഒരു അധ്യാപിക കൂടി പിടിയില്‍. പേരാന്പ്ര ബിആര്‍സിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയാണ് പിടിയിലായത്. മയക്കുമരുന്ന് വാങ്ങുന്നവര്‍ കാവ്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ബിആര്‍സിയിലെ മറ്റൊരു അധ്യാപിക മരുതോങ്കര സ്വദേശി കെ സി കീര്‍ത്തനയെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.















