
ന്യൂഡൽഹി : താഴെയിറക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ സ്റ്റാറായി പ്രധാനമന്ത്രി . ഒറ്റരാത്രികൊണ്ട് നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 10 ലക്ഷത്തിലധികം ഫോളോവേഴ്സാണ് കൂടിയത്. പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനുള്ള നടപടികളെക്കുറിച്ച് വ്യാഴാഴ്ച രാത്രി അദ്ദേഹം പങ്കുവെച്ച സെൽഫി വീഡിയോക്ക് പിന്നാലെയാണ് ഫോളോവേഴ്സിന്റെ എണ്ണം കൂടിയത്.
ഇതോടെ പ്രധാനമന്ത്രിയുടെ ആകെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 102 മില്യൺ (10.20 കോടി) കടന്നു. തന്റെ വീഡിയോക്ക് ലഭിച്ച ജനപ്രീതി ചൂണ്ടിക്കാണിച്ചാണ് കേന്ദ്രമന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി മന്ത്രിമാർക്കും എംപിമാർക്കും നിർദേശം നൽകിയത്. . വികസന വിവരങ്ങൾ പങ്കുവെക്കുന്നതിന് പകരം റീലുകളും തത്സമയ സംവാദങ്ങളും വഴി പുതിയ തലമുറയുമായി നേരിട്ട് ബന്ധം സ്ഥാപിക്കാൻ മന്ത്രിമാരോടും എംപിമാരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.