Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2026, 07:24 am IST
inIndia

<< 618 ഹെക്ടര്‍ ഭൂമി വേണ്ടയിടത്ത് ലഭിച്ചത് 78 ഹെക്ടര്‍ മാത്രം
<< അങ്കമാലിയില്‍ ഗതിശക്തി മള്‍ട്ടി-മോഡല്‍ കാര്‍ഗോ ടെര്‍മിനല്‍ പ്രൊപ്പോസലിന് തത്വത്തില്‍ അംഗീകാരം

ന്യൂദല്‍ഹി: കേരളത്തില്‍ റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ പിന്തുണ വേണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയില്‍ ചോദ്യത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഭൂമിയേറ്റെടുക്കലിലുള്ള കാലതാമസമാണ് അങ്കമാലി- എരുമേലി റെയില്‍ പാത അടക്കമുള്ള പദ്ധതികള്‍ വൈകാന്‍ കാരണം. റെയില്‍വേ പദ്ധതികള്‍ വേഗത്തിലാക്കാന്‍ ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. പദ്ധതികള്‍ക്കായി ആകെ 618 ഹെക്ടര്‍ ഭൂമി വേണമെന്നിരിക്കെ, ഇതുവരെ 78 ഹെക്ടര്‍ (13%) മാത്രമാണ് ലഭ്യമായത്. ഭൂമി ഏറ്റെടുക്കലിനായി 1976 കോടി രൂപ റെയില്‍വേ സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ ആവശ്യമാണ്. 2026 ഏപ്രില്‍ ഒന്ന് വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ ആകെ 11,650 കോടി ചെലവ് പ്രതീക്ഷിക്കുന്ന മൂന്ന് പുതിയ പാതകളും ആറ് പാത ഇരട്ടിപ്പിക്കലും ഉള്‍പ്പെടെ ഒന്‍പത് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. 2009-14 കാലഘട്ടത്തില്‍ പ്രതിവര്‍ഷം 372 കോടിയായിരുന്ന കേരളത്തിനുള്ള റെയില്‍വേ ബജറ്റ് വിഹിതം, 2026-27 സാമ്പത്തിക വര്‍ഷത്തില്‍ പത്തിരട്ടിയിലധികം വര്‍ദ്ധിച്ച് 3795 കോടിയായെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം ഡിവിഷനിലെ ഇടപ്പള്ളിക്കും കളമശ്ശേരിക്കുമിടയിലുള്ള സെക്ഷനില്‍ (അങ്കമാലി റെയില്‍വേ സ്റ്റേഷന് സമീപത്ത്) ഗതി ശക്തി മള്‍ട്ടി-മോഡല്‍ കാര്‍ഗോ ടെര്‍മിനല്‍ പ്രൊപ്പോസലിന് തത്വത്തിലുള്ള അംഗീകാരം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം- കന്യാകുമാരി, എറണാകുളം – കുമ്പളം, കുമ്പളം – തുറവൂര്‍, ആലപ്പുഴ – അമ്പലപ്പുഴ, തുറവൂര്‍ – മാരാരിക്കുളം, മാരാരിക്കുളം – ആലപ്പുഴ ഉള്‍പ്പെടെയുള്ള പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്.

അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതി പ്രകാരം സംസ്ഥാനത്തെ 35 റെയില്‍വേ സ്റ്റേഷനുകളാണ് വികസനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ അങ്കമാലി, ചാലക്കുടി, ചങ്ങനാശ്ശേരി, ചിറയിന്‍കീഴ്, ഫറോക്ക്, ഗുരുവായൂര്‍, കുറ്റിപ്പുറം, മാവേലിക്കര, നിലമ്പൂര്‍ റോഡ്, പരപ്പനങ്ങാടി, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, തലശ്ശേരി, തിരൂര്‍, തൃപ്പൂണിത്തുറ, വടകര, വടക്കാഞ്ചേരി എന്നീ 16 സ്റ്റേഷനുകളിലെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. എറണാകുളം ടൗണ്‍, ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണം പുരോഗമിക്കുകയാണ്. കാസര്‍കോട്, അങ്ങാടിപ്പുറം, പയ്യന്നൂര്‍, കൊല്ലം ജംഗ്ഷന്‍ തുടങ്ങിയ സ്റ്റേഷനുകളിലും വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നു.

2026 ജൂണ്‍ വരെ കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലെ സ്റ്റേഷനുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി, റെയില്‍വേ നിരവധി ട്രെയിനുകള്‍ ആരംഭിച്ചു. കാസര്‍ഗോഡ് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുകയും സര്‍വീസുകള്‍ വിപുലീകരിക്കുകയും ചെയ്തതായും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

 

Tags: Land acquisitionAshwini VaishnawGovernment support#InidianRailways
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒമ്പത് സംസ്ഥാനങ്ങളിലായി 20,804 കോടിയുടെ റെയില്‍ പദ്ധതിക്ക് അംഗീകാരം

India

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

India

കുതിക്കാനൊരുങ്ങി ഭാരതത്തിന്റെ ആദ്യ ബുള്ളറ്റ് ട്രെയിന്‍: അടുത്ത വര്‍ഷം ആഗസ്ത് 15 മുതല്‍ ഓടിത്തുടങ്ങും

Kerala

മംഗളൂരു-ഗോവ വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടാന്‍ സാധ്യത; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.