
ന്യൂദല്‍ഹി: ഉദ്ധവ് താക്കറെ പക്ഷെ ആറ് എംപിമാര്‍ എക് നാഥ് ഷിന്‍ഡേ പക്ഷം ശിവസേനയില്‍ ലയിച്ചതിന് ലോക് സഭാ സ്പീക്കറുടെ അംഗീകാരം. ഇത് മണ്‍സൂണ്‍ സമ്മേളനത്തില്‍ ഏക് നാഥ് ഷിന്‍ഡേ പക്ഷം ശിവസേനയെ കരുത്തരാക്കും.
തിങ്കളാഴ്ച മണ്‍സൂണ്‍കാല സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായാണ് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ള ആറ് ഉദ്ധവ് താക്കറെ പക്ഷം എംപിമാര്‍ ഏക്നാഥ് ഷിന്‍ഡേ പക്ഷത്ത് ലയിച്ചതായി അംഗീകരിച്ചത്. ഈ ലയനത്തിന് കൂറുമാറ്റ നിരോധനിയമം ബാധകമാകില്ലെന്നും ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.
ഇതോടെ ലോക് സഭയില്‍ ഏക് നാഥ് ഷിന്‍ഡേ പക്ഷത്തിന്റെ ശക്തി 13 ആയി ഉയരും. അതേ സമയം ഉദ്ധവ് താക്കറെ പക്ഷം എംപിമാരുടെ എണ്ണം മൂന്നായി ചുരുങ്ങും.
ആറ് വിമത എംപിമാര്‍ ഉദ്ധവ് താക്കറെ പക്ഷം വിട്ട് പുറത്ത് വന്ന് ഒരു മാസത്തിന് ശേഷമാണ് ലോക് സഭാ സ്പീക്കര്‍ അംഗീകാരം നല‍്കുന്നത്. എന്‍ഡിഎ സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം നിര്‍ണ്ണായകമായ ബില്ലുകള്‍ അവതരിപ്പിക്കാനിരിക്കെ ഈ അംഗീകാരം അനുകൂലമാകും. സാമ്പത്തിക നേട്ടം കാരണമാണ് ആറ് എംപിമാര്‍ ഉദ്ധവ് താക്കറെ പക്ഷം വിട്ടതെന്ന ആരോപണം ഷിന്‍ഡേ നിഷേധിച്ചു.