തിരുവനന്തപുരം:ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി. എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍ണായക പരിശോധന നടത്തിയത്.
ഈ മാസം 23-നകം കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.ഇതോടനുബന്ധിച്ച് അന്വേഷണറിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് പരിശോധന.
പി.എസ് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന വേളയില്‍ ശബരിമലയില്‍ നിന്ന് സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതിലെ രേഖകളാണ് പ്രധാനമായും പരിശോധിച്ചത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി അന്വേഷണം ആരംഭിച്ചിച്ച് 8 മാസം പിന്നിട്ടിട്ടും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിട്ടില്ല.
















