ന്യൂദൽഹി: ന്യൂദൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന പാഞ്ചജന്യം ഭാരതവും ജനം ടിവിയും ചേർന്ന് നടത്തുന്ന ശ്രീരാമസാഗരം രാമായണ ഗ്ലോബൽ ഫെസ്റ്റിവർ 2026 ജൂലൈ 17 മുതൽ തുടങ്ങും. രാമായണ മാസത്തിന്റെ തുടക്ക ദിവസമായ ജൂലൈ 17 മുതൽ സന്ധ്യാവേളയിലാണ് ശ്രീരാമസാഗരം.
കേരളത്തിലും ഭാരതത്തിലും നിന്നു മാത്രമല്ല വിദേശ രാജ്യങ്ങളിൽനിന്നുള്ളവരും പങ്കെടുക്കുന്ന വിപുല പരിപാടിയാണിത്. വിശ്വാസികളുടെയും ഭാരത സംസ്‌കാര പൈതൃകം പിന്തുടരുന്ന പരമാവധി സംഘടനകളെ പങ്കെടുപ്പിച്ചുള്ള വിപുല രാമായണാഘോഷമാണ് ശ്രീരാമ സാഗരം രാമായണ ഗ്ലോബൽ ഫെസ്റ്റിവൽ.
രാമായണ പാരായണം, പ്രഭാഷണം, രാമായണാധിഷ്ഠിത കലാപരിപാടികൾ, സർഗ്ഗാവിഷ്‌കരണങ്ങൾ അടങ്ങിയതാണ് ഓരോ ദിവസത്തെയും പരിപാടികൾ.
ഏറെ പ്രസിദ്ധരായ കലാകാരന്മാരും പണ്ഡിതരും സാംസ്‌കാരിക പ്രവർത്തകരും പങ്കെടുക്കുന്നതാണ് പരിപാടി. ജനം ടിവിയിലൂടെയാണ് ശ്രീരാമ സാഗരം സംപ്രേഷണം ചെയ്യുകയെന്ന് പാഞ്ചജന്യം നാഷണൽ ജനറൽ സെക്രട്ടറി വിനോദ് കുമാർ കല്ലേത്ത് അറിയിച്ചു.













