Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 15, 2026, 07:20 am IST
inEditorial

മുസ്ലിം ലീഗിന്റെ പിന്തുണയുള്ള മതപുരോഹിതന്മാരുടെ സംഘടനയും, മതമൗലികവാദ നിലപാടുകള്‍ സ്വീകരിക്കുന്ന പ്രസ്ഥാനവുമായ സമസ്തയുടെ നേതാക്കള്‍ മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രേഖാമൂലം ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ ഭരണം മതവല്‍ക്കരിക്കപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണ്. ജനസംഖ്യ കണക്കിലെടുത്ത് കൂടുതല്‍ ജില്ല രൂപീകരിക്കണമെന്ന ആവശ്യം മലപ്പുറം ജില്ലയെ മനസ്സില്‍ വച്ചുകൊണ്ടാണ്. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ സംസ്ഥാനത്ത് ഒരു അറബി സര്‍വകലാശാല രൂപീകരിക്കണമെന്നും, പാഠ്യപദ്ധതിയില്‍ ഇസ്ലാമിക തത്ത്വങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും, കോഴിക്കോട് സര്‍വകലാശാലയില്‍, മാപ്പിള ലഹളയിലെ നായകനായ മമ്പറം തങ്ങളുടെ പേരില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്നും, മുസ്ലിം പെരുന്നാളുകള്‍ക്ക് കൂടുതല്‍ അവധി ദിനങ്ങള്‍ അനുവദിക്കണമെന്നും മറ്റുമുള്ള ആവശ്യങ്ങള്‍ മതവിഭാഗീയ അജണ്ടയുടെ ഭാഗമാണ്.

മുസ്ലിം ലീഗിന്റെ ദാനമാണ് വി.ഡി.സതീശന് ലഭിച്ചിരിക്കുന്ന മുഖ്യമന്ത്രിപദമെന്നത് പരസ്യമായ രഹസ്യമാണല്ലോ. സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ തങ്ങള്‍ക്ക് മാറിച്ചിന്തിക്കേണ്ടി വരുമെന്ന് ലീഗ് നേതൃത്വം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിക്കുക മാത്രമല്ല ചെയ്തത്. രാജ്യത്ത് മറ്റൊരിടത്തും ജയം ഉറപ്പില്ലാത്ത സാഹചര്യത്തില്‍ കേരളത്തില്‍ വന്ന് ജയിക്കാമെന്ന് ഇനി കരുതേണ്ടതില്ലെന്ന് നെഹ്‌റു കുടുംബത്തില്‍പ്പെട്ടവരെ ലീഗ് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് വിവരം. ഈ ഒറ്റക്കാരണം കൊണ്ടാണ് ഏറ്റവും ഒടുവില്‍ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായ കെ.സി. വേണുഗോപാലിനെപ്പോലും തഴഞ്ഞ് സതീശനു വേണ്ടി ഹൈക്കമാന്‍ഡ് കൈപൊക്കിയത്. ചത്തകുതിര എന്നു ജവഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ച മുസ്ലിം ലീഗ്, സതീശനു വേണ്ടി പടക്കുതിരയായി മാറുകയായിരുന്നു.

യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗ് ഇപ്പോള്‍ ഒന്നാമത്തെ കക്ഷി തന്നെയാണ്. മത വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ രൂപം കൊള്ളുകയും, രാഷ്‌ട്രത്തിന്റെ വിഭജനം നേടിയെടുക്കുകയും ചെയ്ത ലീഗ് ഇതൊക്കെ സൗകര്യപൂര്‍വ്വം മറന്ന് കേരളത്തില്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വക്താക്കളായി മാറുകയായിരുന്നല്ലോ. അവിടെ നിന്നു മുന്നോട്ടുപോയി ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും പ്രതിനിധാനം ചെയ്യുന്ന ഇസ്ലാമിക മതമൗലികവാദത്തിന്റെയും ഭീകരവാദത്തിന്റെയും വക്താക്കളും ഗുണഭോക്താക്കളുമായി ഈ പാര്‍ട്ടി മാറിയിരിക്കുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ സഖ്യം മറനീക്കി പുറത്തുവരികയും ചെയ്തു. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയും, കോണ്‍ഗ്രസുകാരനായ സതീശന്‍ മുഖ്യമന്ത്രിയുമാണെങ്കിലും സര്‍ക്കാര്‍ എന്തൊക്കെ ചെയ്യണം എന്നകാര്യം ‘തങ്ങള്‍’ തീരുമാനിക്കും എന്നൊരു ഉറച്ച നിലപാടിലാണ് ലീഗ് നേതൃത്വം.

ഭരണത്തില്‍ നേരിട്ട് പങ്കാളിയായിരിക്കുന്നത് മുസ്ലിം ലീഗ് മാത്രമാണെങ്കിലും ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള മതവാദികള്‍ക്ക് സര്‍ക്കാരിന്റെ നയപരിപാടികളിലും തീരുമാനങ്ങളിലും നിയമനങ്ങളിലും ഇടപെടാനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ മാത്രമേ നിയമിക്കാന്‍ പാടുള്ളൂ എന്നൊരു അലിഖിത നിയമം ലീഗിന്റെ സംരക്ഷണത്തില്‍ ജമാഅത്തെ ഇസ്ലാമിയും മറ്റും കൊണ്ടുവന്നിരിക്കുന്നു. അമ്പലത്തില്‍ പോകുന്നവരോ കുറി തൊടുന്നവരോ ഭരണപരമായ പദവികള്‍ വഹിക്കാന്‍ പാടില്ലെന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി, അതിന് യോഗ്യതയുള ഒരാളെ നിയമിച്ചപ്പോള്‍ ഉയര്‍ന്ന കോലാഹലം കണ്ടതാണല്ലോ. ഇത്തരം പ്രതിഷേധം ഉയര്‍ത്തുന്നവര്‍ പ്രത്യക്ഷത്തില്‍ ലീഗുകാരോ ജമാഅത്തെ ഇസ്ലാമിയോ അല്ലെങ്കിലും ഇക്കൂട്ടരുടെ താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെടുന്നത്.

ജനാധിപത്യവും മതേതരത്വവും നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കനത്ത ജാഗ്രത പുലര്‍ത്തേണ്ട സമയമായിരിക്കുന്നു.

Tags: Musilm LeagueKerala UDF GovernmentSectarian Religious AgendaSamastha's DemandsSMASTHA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

Kerala

കെ ഫോണിന് പൂട്ട്; കോടികള്‍ വെള്ളത്തിലായി

Kerala

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

Kerala

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

പുതിയ വാര്‍ത്തകള്‍

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.