പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൂടി സൗകര്യപ്രദമായ രീതിയില്‍ വിമാനത്താവളം നിര്‍മിക്കാന്‍ ആവശ്യമായ 3000 ഏക്കര്‍, പ്ലാന്റേഷന്‍ കോര്‍പറേഷന്‍ അധീനതയിലുള്ള കൊടുമണ്ണിലുള്ളപ്പോഴാണ് ഭൂമാഫിയയ്‌ക്കായി കോണ്‍ഗ്രസ് സര്‍ക്കാര്‍ ആയിരങ്ങളെ ദുരിതത്തിലാക്കുന്നത്. ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ 2263 ഏക്കര്‍ ചെറുവള്ളി തോട്ടത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം മുതലെടുത്താണ് ആറന്മുള വിമാനത്താവളത്തിനു മുറവിളി.
കൊടുമണ്‍ ഭൂമിയില്‍ വയലില്ല, സര്‍ക്കാര്‍ ഭൂമിയായതിനാല്‍ വില കൊടുത്തു വാങ്ങേണ്ടതുമില്ല. കുന്നിടിക്കേണ്ട. തണ്ണീര്‍ത്തടമോ നദീ സാമിപ്യമോ ഇല്ല. ഭൂമി നിരപ്പാണ്. ഉറപ്പുള്ളതാണ്, വിമാനമിറങ്ങാന്‍ ഏറെ അനുയോജ്യമെന്ന് വ്യോമയാന വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതാണ്. പദ്ധതിക്കായി ഇവിടെ ആരെയും കുടിയൊഴിപ്പിക്കേണ്ടതുമില്ല.















