Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഡോ. സി.വി. ജയമണി by ഡോ. സി.വി. ജയമണി
Jul 12, 2026, 02:14 am IST
in Main Article

ആഗോളമായി ഇന്ന് വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യമാണ് ക്രിട്ടിക്കല്‍ മിനറല്‍സിന്റെ (നിര്‍ണായക ധാതുക്കള്‍) ഉല്‍പ്പാദനത്തിലെയും വിതരണത്തിലെയും തടസ്സങ്ങള്‍. ആധുനിക ശാസ്ത്രസാങ്കേതികവിദ്യയുടെ വികാസത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകമാണ് ഇവ. പ്രത്യേകിച്ച്, ശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റം അനിവാര്യതയായി മാറിയ വര്‍ത്തമാനകാല വികസന സാഹചര്യത്തില്‍, ഈ അപൂര്‍വ ധാതുക്കളുടെ ഉല്‍പ്പാദനത്തിലും വിതരണത്തിലും വലിയ സാധ്യതകളാണ് കേരളത്തിനുള്ളത്.

അറുനൂറോളം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേരളത്തിന്റെ കടലോരങ്ങള്‍ മുപ്പതോളം അപൂര്‍വ ഭൗമധാതുക്കളുടെ അക്ഷയഖനിയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് സൗരോര്‍ജ്ജ ഉല്‍പ്പാദനത്തിനും, ആണവോര്‍ജ്ജ പരീക്ഷണങ്ങള്‍ക്കുമുള്ള അനന്തസാധ്യതകളാണ് തുറന്നുതരുന്നത്.

സര്‍ക്കാര്‍ ഇടപെടലുകള്‍

കേന്ദ്രബജറ്റ് പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് ഈ മേഖലയ്‌ക്ക് ഊന്നല്‍ നല്‍കിയത്:

സെമികണ്ടക്ടര്‍ മിഷന്‍ 2.0: സെമികണ്ടക്ടര്‍ മേഖലയുടെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ആഭ്യന്തര ഉല്‍പ്പാദനശേഷി വര്‍ദ്ധിപ്പിക്കാനുള്ള പ്രഖ്യാപനമായിരുന്നു ഇത്. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വികസനത്തിന് ഏറെ സഹായകരമായ ഈ പദ്ധതിയുടെ ഭാഗമായി, കേന്ദ്രസര്‍ക്കാരിന്റെ ‘ചിപ് ടു ഷിപ്പ്’ പദ്ധതിയെ പ്രോത്സാഹിപ്പിക്കാന്‍ ബജറ്റില്‍ 1000 കോടി രൂപ വകയിരുത്തി. സെമികണ്ടക്ടറിന്റെ ഗ്ലോബല്‍ ഹബ്ബാകുക എന്ന ഭാരതത്തിന്റെ ലക്ഷ്യത്തില്‍ കേരളത്തിന് വലിയ പങ്കാണ് വഹിക്കാനുള്ളത്. ധാതുവിഭവവും മനുഷ്യവിഭവവും ഏറെയുള്ള കേരളത്തിന് ഇതിലൂടെ ഒരു സവിശേഷ ‘സിലിക്കണ്‍ വാലി’ സാധ്യത വികസിപ്പിച്ചെടുക്കാവുന്നതാണ്.

അപൂര്‍വ ധാതുക്കളുടെ ഇടനാഴി: കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ കടലോരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനമാണിത്. ആധുനിക ശാസ്ത്ര സാങ്കേതികവിദ്യ, ആഭ്യന്തര സുരക്ഷ, ശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള ത്വരിതഗതിയിലുള്ള പരിവര്‍ത്തനം, ആണവോര്‍ജ്ജ ഉല്‍പ്പാദനം എന്നിവയുടെ അവിഭാജ്യ ഘടകമായി മാറിയ ക്രിട്ടിക്കല്‍ മിനറല്‍സിന്റെ ഖനനവും വിതരണ ശൃംഖലയുടെ ശാക്തീകരണവും ഏറെ പ്രാധാന്യമുള്ള കാര്യമാണ്.

വര്‍ധിച്ചുവരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും, ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും, ഭാരതത്തിന്റെ ഡിജിറ്റലൈസേഷന്റെ വേഗതയും ക്രിട്ടിക്കല്‍ മിനറല്‍സിന്റെയും സെമികണ്ടക്ടറിന്റെയും സ്വയംപര്യാപ്തത അനിവാര്യമാക്കിത്തീര്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ആലുവയിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ഡിവിഷന്റെ (ആര്‍ഇഡി) വികസനം കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ട്. തീരദേശത്തെ മണലും അപൂര്‍വ്വ ധാതുക്കളും ഉപയോഗിച്ച് പെര്‍മനന്റ് മാഗ്‌നറ്റുകള്‍ വികസിപ്പിച്ചെടുക്കാനുള്ള പദ്ധതികള്‍ നാം ആവിഷ്‌കരിച്ച് നടപ്പിലാക്കണം.

കേരളത്തിന്റെ വിഭവസമ്പത്തും വ്യവസായ സാധ്യതകളും

വൈദ്യുത വാഹനങ്ങള്‍, പ്രതിരോധ ഉപകരണങ്ങള്‍, പുനരുപയോഗ ഊര്‍ജ്ജ സാങ്കേതികവിദ്യകള്‍ എന്നിവയ്‌ക്ക് അത്യന്താപേക്ഷിതങ്ങളായ ഘടകങ്ങളാണ് ഈ നിര്‍ണായക ധാതുക്കള്‍. ഭാരതത്തിന്റെ തന്ത്രപ്രധാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ കേരളത്തിന് അതിപ്രധാന പങ്കുണ്ട്.

ടൈറ്റാനിയം അയിരുകള്‍: കേരളത്തിലെ കടലോര മണലില്‍ ഇല്മനൈറ്റ്, റൂട്ടൈല്‍ എന്നീ ടൈറ്റാനിയം അയിരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഭാരതത്തിലെ മൊത്തം ഇല്മനൈറ്റ് ഉല്‍പ്പാദനത്തില്‍ കേരളം രണ്ടാം സ്ഥാനത്താണ്.

ആണവ ധാതുക്കള്‍: ആണവോര്‍ജ്ജ ഉല്‍പ്പാദനത്തില്‍ ഉപയോഗിക്കുന്ന മോണസൈറ്റ്, സിര്‍ക്കോണ്‍ തുടങ്ങിയ അപൂര്‍വ്വ ധാതുക്കള്‍ കേരളതീരത്തുണ്ട്. മോണസൈറ്റില്‍ നിന്ന് നിയോഡൈമിയം പോലുള്ള അപൂര്‍വ്വ ഭൗമമൂലകങ്ങള്‍ വേര്‍തിരിച്ചെടുക്കാവുന്നതാണ്.
വികസനകാര്യത്തില്‍ അനന്തസാധ്യതകളുള്ള സൗരോര്‍ജ്ജവും കരിമണലും പലപ്പോഴും കേരളത്തില്‍ രാഷ്‌ട്രീയ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കുമാണ് വഴിവെച്ചത്. എങ്കിലും, സംസ്ഥാനത്തെ ധാതുവിഭവങ്ങളെ പ്രയോജനപ്പെടുത്തുന്നതിനായി വിഴിഞ്ഞം മുതല്‍ ചവറ വഴി കൊച്ചി വരെ നീളുന്ന റെയര്‍ എര്‍ത്ത് കോറിഡോര്‍ പദ്ധതി വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്. ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് കേന്ദ്രീകരിച്ച് ഇതിനായി ഒരു പ്രത്യേക മിഷനും രൂപീകരിച്ചിട്ടുണ്ട്. പ്രതിരോധ സാങ്കേതികവിദ്യകള്‍ക്കും മറ്റ് ആധുനിക വ്യാവസായിക ആവശ്യങ്ങള്‍ക്കുമായി വലിയ നിക്ഷേപമാണ് ഈ മേഖല ലക്ഷ്യമിടുന്നത്.

ഒപ്പം, പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാനും ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദനത്തിനുമായി തുക വകയിരുത്തുന്നുണ്ടെങ്കിലും, നിലവില്‍ സൗരോര്‍ജ്ജ സ്ഥാപിതശേഷിയുടെ വെറും 12 ശതമാനം മാത്രമാണ് ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കുന്നത്. കേരളത്തെ ഹരിത ഹൈഡ്രജന്റെ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ ഈ ധാതുനിക്ഷേപത്തെ സാങ്കേതികസഹായത്തോടെ വേണ്ടുംവിധം പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

ഉച്ചകോടികളിലെ ഉന്നതതല ചര്‍ച്ചകളും ആഗോള നയതന്ത്രവും

വിവിധ അന്താരാഷ്‌ട്ര ഉച്ചകോടികളിലെ ഉന്നതതല ചര്‍ച്ചകളിലും ഉഭയകക്ഷി സംഭാഷണങ്ങളിലും ഇന്ന് പ്രധാന ഊന്നല്‍ ശുദ്ധമായ ഹരിതോര്‍ജ്ജത്തിലേക്കുള്ള പരിവര്‍ത്തനമാണ്. കാലാവസ്ഥാ വ്യതിയാനം, തീരദേശ ധാതുക്കളുടെ ഖനനം, ക്രിട്ടിക്കല്‍ മിനറല്‍സിന്റെ ഉല്‍പ്പാദനവും വിതരണവും എന്നിവ അതീവ പ്രാധാന്യത്തോടെയാണ് ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

ഭാരതം-നോര്‍ഡിക് പങ്കാളിത്ത ഉച്ചകോടി: നോര്‍വെ, സ്വീഡന്‍, ഡെന്മാര്‍ക്, ഫിന്‍ലാന്‍ഡ്, ഐസ്ലാന്‍ഡ് എന്നീ രാജ്യങ്ങളുമായി പ്രധാനമായും ചര്‍ച്ച ചെയ്തത് ഹരിത ഊര്‍ജ്ജം, ക്രിട്ടിക്കല്‍ മിനറല്‍സ്, സെമികണ്ടക്ടര്‍, വിതരണ ശൃംഖലയുടെ ശാക്തീകരണം എന്നിവയെക്കുറിച്ചായിരുന്നു.

അന്താരാഷ്‌ട്ര കരാറുകള്‍: ഗ്രീന്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ട്ണര്‍ഷിപ്പ്, പാരീസ് കരാറിലെ ആര്‍ട്ടിക്കിള്‍ 6, കോംപ്രിഹെന്‍സീവ് ഇക്കണോമിക് ആന്‍ഡ് ട്രേഡ് എഗ്രിമെന്റ്, ഇന്ത്യ-യുകെ സമഗ്ര വ്യാപാര കരാര്‍ എന്നിവയെല്ലാം പുനരുപയോഗ ഊര്‍ജ്ജത്തിലേക്കുള്ള പരിവര്‍ത്തനത്തിനാണ് അടിവരയിടുന്നത്. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള മോചനവും ‘നെറ്റ് സീറോ’ ലക്ഷ്യവും കൈവരിക്കാന്‍ സൗരോര്‍ജ്ജം, ഇലക്ട്രിക് വാഹനങ്ങള്‍, ഹൈഡ്രജന്‍ എന്‍ജിനുകള്‍, സ്മാര്‍ട്ട് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ വികസനം ആവശ്യമാണ്. ഇതിനാവശ്യമായ ചിപ്പുകള്‍ക്കും അര്‍ദ്ധചാലകങ്ങള്‍ക്കുമായി നമുക്ക് ആശ്രയിക്കാവുന്നത് ഇത്തരം ധാതുസ്രോതസ്സുകളെയാണ്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനങ്ങളും വ്യാപാര പങ്കാളിത്തവും

അടുത്തകാലത്തായി പ്രധാനമന്ത്രി നടത്തിയ യൂറോപ്യന്‍, ഏഷ്യ-പസഫിക് രാജ്യങ്ങളുടെ സന്ദര്‍ശനങ്ങളില്‍ ഹരിത സാങ്കേതികവിദ്യ, സിമുദ്രവ്യാപാര വികസനം (ബ്ലൂ ഇക്കോണമി), സെമികണ്ടക്ടര്‍ എന്നിവയായിരുന്നു പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളുമായുള്ള സമുദ്രസുരക്ഷാ-വ്യാപാര ബന്ധങ്ങള്‍ ‘വികസിത് ഭാരതം’ എന്ന വീക്ഷണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

ഓസ്‌ട്രേലിയന്‍ ബന്ധവും യുറേനിയവും: ഖനനത്തിന് പ്രസിദ്ധമായ ഓസ്‌ട്രേലിയ യുറേനിയത്തിന്റെ വലിയൊരു സ്രോതസ്സാണ്. ഓസ്‌ട്രേലിയന്‍ ഉച്ചകോടിയില്‍ ലിഥിയം, കോബാള്‍ട്ട് തുടങ്ങിയ അപൂര്‍വ്വ ധാതുക്കളുടെ വ്യാപാരവും വിതരണവും ഉറപ്പാക്കുന്നതിനാണ് ഭാരതം ഊന്നല്‍ നല്‍കിയത്. ഇത് അപൂര്‍വ ധാതുക്കളുടെ കയറ്റുമതി രംഗത്തെ ചൈനയുടെ കുത്തക അവസാനിപ്പിക്കാനുള്ള ആഗോള ശ്രമങ്ങള്‍ക്ക് കരുത്തുപകരും. ആഭ്യന്തരമായി കേരളത്തില്‍ ലഭ്യമായ മിനറല്‍സില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന സമ്പുഷ്ട യുറേനിയം കല്‍പ്പാക്കം പോലുള്ള ആണവകേന്ദ്രങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതുമാണ്.

ജി7 കൂട്ടായ്‌മയും നിലവില്‍ ക്രിട്ടിക്കല്‍ മിനറല്‍സിന്റെ ഖനനം, സംസ്‌കരണം, പുനര്‍ചംക്രമണം എന്നിവയെക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ന്യൂസിലാന്‍ഡുമായി ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറും അനുബന്ധ സമുദ്രവ്യാപാര-തീരദേശ വികസന സാധ്യതകളും കേരളത്തിലെ തീരദേശ ഖനനത്തിനും ക്രിട്ടിക്കല്‍ മിനറല്‍സിന്റെ ഫലപ്രദമായ വിനിയോഗത്തിനും പ്രയോജനം ചെയ്യും.

വൈദ്യുതി ഉപയോഗത്തിലും വാഹന ഉപയോഗത്തിലും ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപഭോഗത്തിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ക്രിട്ടിക്കല്‍ മിനറല്‍സ് ഉല്‍പ്പാദനത്തിലും സെമികണ്ടക്ടര്‍ വികസനത്തിലുമുള്ള സ്വയംപര്യാപ്തത അത്യാവശ്യമാണ്. നിലവില്‍ വൈദ്യുതിയുടെ കാര്യത്തില്‍ കേരളം വലിയ തോതില്‍ അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ആവശ്യത്തിന്റെ ചെറിയൊരു ശതമാനം മാത്രമാണ് നാം ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്നത്.

കാര്‍ബണ്‍ പാദമുദ്രകള്‍ കുറയ്‌ക്കാനും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം സുഗമമാക്കാനും ക്രിട്ടിക്കല്‍ മിനറല്‍സ് ഫലപ്രദമായി വിനിയോഗിക്കാനുള്ള സാങ്കേതികവിദ്യ കേരളം വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. അനന്തസാധ്യതകളുള്ള ഈ ധാതുനിക്ഷേപത്തെ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ അത് കേരളത്തിന്റെ സമഗ്ര വികസനത്തിന് പുതിയൊരു ഊര്‍ജ്ജം പകരുമെന്നതില്‍ സംശയമില്ല.

Tags: Semiconductor Mission 2.0'Chip to Ship' projectRare minerals corridorTitanium ores
ഡോ. സി.വി. ജയമണി
ഡോ. സി.വി. ജയമണി
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.