Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പദ്ധതി തര്‍ക്ക ഭൂമിയില്‍ ആറന്മുള വിമാനത്താവളം; നിയമം അട്ടിമറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2026, 06:49 am IST
inKerala

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്കായി നിയമങ്ങള്‍ അട്ടിമറിക്കാന്‍ നീക്കം. 2008ലെ വിഎസ് സര്‍ക്കാരിന്റെ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമത്തിലെ പഴുതുകള്‍ മുതലാക്കാനാണ് കളക്ടറേറ്റില്‍ തിരക്കിട്ട ശ്രമം. നെല്‍ വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതിന് നിരോധനമുണ്ടെങ്കിലും പൊതു ആവശ്യങ്ങള്‍ക്കോ, വീട് പണിക്കോ നിലം നികത്താന്‍ വ്യവസ്ഥയുണ്ട്. ഈ ഇളവു മുതലാക്കാനാണ് ശ്രമം. കൃഷി ഭൂമി തരം മാറ്റാന്‍ ആര്‍ഡിഒയ്‌ക്കും സര്‍ക്കാര്‍ സമിതികള്‍ക്കുമാകും. എന്നാല്‍ പദ്ധതിയൊന്നും കാണിക്കാതെ ഏബ്രഹാം കലമണ്ണില്‍ 232 ഏക്കര്‍ നെല്‍വയല്‍ വാങ്ങിയത് ഭൂപരിഷ്‌കരണ നിയമ വിരുദ്ധമായതിനാല്‍ ഹൈക്കോടതിയില്‍ മിച്ചഭൂമി കേസുണ്ട്. ഇതില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കും മുമ്പാണ് ഡ്രോണ്‍ നിരീക്ഷണം.

വിമാനത്താവളത്തിനു കണ്ടെത്തിയത് മിച്ചഭൂമിയായി പ്രഖ്യാപിച്ച ഭൂമി. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ 2017 ആഗസ്ത് ഒന്നിനു കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു. തുടര്‍ന്ന് ഏഴ് ഹെക്ടര്‍ (17.29 ഏക്കര്‍) സര്‍ക്കാര്‍ ഏറ്റെടുത്തു. ബാക്കി ഏറ്റെടുക്കാനൊരുങ്ങുമ്പോള്‍ ഏബ്രഹാം ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി. തുടര്‍ നടപടിയുണ്ടായില്ല. ഒന്‍പതു വര്‍ഷമായി കേസുണ്ട്. ഈ മാസം 16നും 30നും ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ വാദമുണ്ട്.

പരിസ്ഥിതി പ്രശ്നം കാട്ടിയാണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ പൈതൃക ഗ്രാമസംരക്ഷണ സമിതി 2011 മുതല്‍ സമരം തുടങ്ങിയത്. മൂന്നു വര്‍ഷത്തെ സമരത്തിനൊടുവില്‍ 2013 ഏപ്രിലില്‍ പണികള്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. അംഗീകാരമില്ലാത്ത എന്‍വിറൊ കെയര്‍ ലിമിറ്റഡ് എന്ന സ്ഥാപനത്തെക്കൊണ്ട് സത്യവിരുദ്ധമായ പരിസ്ഥിതി റിപ്പോര്‍ട്ട് തയാറാക്കിയത് കാണിച്ചായിരുന്നു സ്റ്റേ. ഇപ്പോള്‍ അംഗീകാരമുള്ള സ്ഥാപനത്തിന്റെ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് തയാറാക്കാനുള്ള നീക്കമാണ്.

ഡ്രോണ്‍ സര്‍വേ എഐ ചിത്രത്തിന്

ആറന്മുളയിലെ ഡ്രോണ്‍ സര്‍വേ എഐ ചിത്ര നിര്‍മാണത്തിന്. ആലുവ കാനറി ഡിജിറ്റലാണ് പുഞ്ചയുടെ ചിത്രം പകര്‍ത്തിയത്. പാടം നികത്തിയെങ്ങനെ പദ്ധതി സാധ്യമാക്കാമെന്ന് വിവിധ വകുപ്പുകളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.

വിമാനത്താവളത്തിന്റെ ചിത്രവും അവിടെ വിമാനമിറങ്ങുന്ന രംഗവും ഇവര്‍ തയാറാക്കും. പുഞ്ച മധ്യത്തിലെ തോടുകള്‍ നശിക്കാത്ത വിധം കോണ്‍ക്രീറ്റ് സ്ലാബിനാല്‍ കവചമുണ്ടാക്കുന്നത് എങ്ങനെയെന്നും പ്രളയത്തെ നേരിടാനുള്ള സംവിധാനങ്ങളും വിശദീകരിച്ചാകും പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ടും എഐ ഇമേജുകളും വിവിധ വകുപ്പുകള്‍ക്കു നല്കുക. ആദ്യത്തെ പിഴവ് ഇക്കുറിയുണ്ടാകാതിരിക്കാനാണ് ശ്രമം.

Tags: Kummanam Rajasekharanആറന്മുള വിമാനത്താവള പദ്ധതിAranmula Airport ProjectLaw Being SubvertedDisputed Land
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

എം എ സാര്‍ എന്ന അനുഭവം

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

Kerala

ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍

പുതിയ വാര്‍ത്തകള്‍

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.