Kerala

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലപ്പുറം: ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം എടവണ്ണ പാലത്തിന് സമീപം കണ്ടെത്തി.മമ്പാട് ബീമ്പുങ്ങല്‍ പനയംതൊടിക യാഷിക്ക് ബിനുവി (38) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

മമ്പാട് ഓടായ്‌ക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന് താഴെയാണ് ചൊവ്വാഴ്ച യാഷിക് ബിനു ഒഴുക്കില്‍ പെട്ടത്. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും നാട്ടുകാരും നാല് ദിവസം ഓടായ്‌ക്കല്‍ മുതല്‍ അരീക്കോട് വരെ പുഴയില്‍ തെരച്ചില്‍ നടത്തി. ഒടുവിലാണ് രാവിലെ പത്തരയോടെ എടവണ്ണ പാലത്തിന്
മൃതദേഹം കണ്ടെത്തിയത്.

മഞ്ചേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മൃതദേഹം മമ്പാട് പുത്തന്‍ മസ്ജിദില്‍ കബറടക്കി.

മക്കള്‍: മുഹമ്മദ് ഐദിന്‍ ആദം, അല്‍ഫന്‍ ആദം. പിതാവ്: ഷൗക്കത്തലി. മാതാവ്: മൈമൂന.

Recent Posts