കണ്ണൂർ: വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെ തള്ളി കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി കൂടി രംഗത്തെത്തിയതോടെ സിപിഎമ്മിൽ ഭിന്നാഭിപ്രായം ശക്തമാകുന്നു. വിഴിഞ്ഞം വിവാദത്തിൽ രാഗേഷ് പറഞ്ഞതിൽ വ്യക്തതയില്ലെന്നും ആവിലും ദുനിയാവിലും ഇല്ല എന്നുള്ള രീതിയിൽ സംസാരിക്കരുതെന്നും പി.കെ ശ്രീമതി പറഞ്ഞു.
കെ.കെ രാഗേഷിനെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. രാഗേഷ് ഇക്കാര്യം പറയുമ്പോൾ അതിന്റെ കാരണങ്ങൾ കൂടി വ്യക്തമാക്കണം. എന്നാൽ മാത്രമേ ആളുകൾക്ക് വ്യക്തമാവുകയുള്ളൂവെന്നും പി.കെ ശ്രീമതി വ്യക്തമാക്കി. ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും നീക്കത്തെ ഇ.പി. ജയരാജൻ തള്ളിപ്പറഞ്ഞത് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ നേതാക്കൾ രംഗത്ത് എത്തുന്നത്.
പറയുന്ന കാര്യത്തിൽ വ്യക്തത ഉണ്ടായിരിക്കണം. വിഴിഞ്ഞത്തിൽ ഇപി ജയരാജൻ സ്വീകരിച്ച നിലപാട് തന്നെയാണ് തനിക്കെന്നും പികെ ശ്രീമതി വ്യക്തമാക്കി. വിഴിഞ്ഞം പോർട്ട് മുൻ മാനേജിംഗ് ഡയറക്ടറെ ഇത്ര തിടുക്കപ്പെട്ട് മാറ്റിയതിന് പിന്നിലെ അജണ്ടയെന്താണെന്ന് കെ.കെ രാഗേഷ് ചോദിച്ചത്. എന്നാൽ ദിവ്യ എസ് അയ്യർ പ്രഗത്ഭയായ ഉദ്യോഗസ്ഥയാണെന്നും ഏത് സർക്കാരായാലും അവരോട് വിധേയത്വം പുലർത്തുന്നയാളാണെന്നും പികെ ശ്രീമതി വ്യക്തമാക്കി.
മാറ്റം സ്വാഭാവികമാണ്. അവർ ഏതെങ്കിലും അനീതി കാട്ടിയെന്ന് കരുതുന്നില്ല. കാരണം പറയേണ്ടത് മുഖ്യമന്ത്രിയാണ്. ജോൺ ബ്രിട്ടാസിന്റെ അഭിപ്രായം തനിക്കില്ല. സർക്കാർ തീരുമാനം പോലെയാണ് മാറ്റം വരുന്നതെന്നും ശ്രീമതി പറഞ്ഞു.















