കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍, അപ്പീലില്‍ വിധി വരുന്നത് വരെ ശിക്ഷ മരവിപ്പിക്കണമെന്ന ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ഹര്‍ജി വിധി പറയാന്‍ മാറ്റി. ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ വാദമുയര്‍ത്തി. ജസ്റ്റിസ് രാജ വിജയരാഘവന്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.
ഹീനമായ കുറ്റകൃത്യമാണ് ഉണ്ടായതെന്ന് നടി ഹൈക്കോടതിയില്‍ പറഞ്ഞു. കേസില്‍ 20 വര്‍ഷം കഠിനതടവാണ് പള്‍സര്‍ സുനി അടക്കം ആറ് പ്രതികള്‍ക്ക് വിചാരണ കോടതി വിധിച്ചത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഒന്നാം പ്രതി കൊടും ക്രിമിനലാണ്. തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്‍കിയതിന് പ്രതിക്ക് കോടതി പിഴയിട്ടിട്ടുണ്ട്. സുപ്രീം കോടതി ജാമ്യം നല്‍കി ഒരുമാസമാകും മുന്‍പ് പ്രതി മറ്റൊരു കേസില്‍ പ്രതിയായെന്നും പ്രതി സ്ഥിരം കുറ്റവാളിയാണെന്നും നടി വാദിച്ചു. ഇരു കൂട്ടരുടെയും വാദം കേട്ട കോടതി ഉത്തരവിനായി മാറ്റി.
















