India

വര്‍ഷങ്ങളോളം ഇരുട്ടില്‍: ഒടുവില്‍ ദോഡ്ഡനെയില്‍ വൈദ്യുതിയെത്തി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെംഗളൂരു: വര്‍ഷങ്ങളോളം ഇരുട്ടില്‍ താമസിച്ചിരുന്ന ദോഡ്ഡനെ ഗ്രാമവാസികള്‍ക്ക് ഇനി സമാധാനമായി ഉറങ്ങാം. വര്‍ഷങ്ങളോളം ഇരുട്ടിലായിരുന്ന 94 കുടുംബങ്ങളിലേക്ക് ഉത്തിഷ്ഠയുടെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈദ്യുതിയെത്തി.

ചാമരാജ്‌നഗര്‍ ജില്ലയിലെ ഹനൂര്‍ താലൂക്കിലാണ് ദൊഡ്ഡനെ ഗ്രാമം. എം.എം. ഹില്‍സ് വനത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഈ ഗ്രാമം മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് ഇതുവരെ ജീവിച്ചിരുന്നത്. സ്വകാര്യ കമ്പനിയായ ക്വസ്റ്റ് ഗ്ലോബല്‍, ഉത്തിഷ്ഠ ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് കമ്മ്യൂണിറ്റി കേന്ദ്രീകൃത സോളാര്‍ വൈദ്യുതീകരണ സംരംഭമാണ് ഗ്രാമത്തില്‍ നടപ്പാക്കിയത്. ഊര്‍ജക്ഷമതയുള്ള എല്‍ഇഡി തെരുവുവിളക്കുകളുള്ള ഒരു കേന്ദ്രീകൃത സൗരോര്‍ജ സംവിധാനമാണ് ഗ്രാമത്തിന് ലഭിച്ചത്. ഗ്രാമത്തിലേക്ക് സുരക്ഷിതവും സുസ്ഥിരവുമായ വൈദ്യുതി എത്തിക്കുക എന്നതാണ് സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ഡീ-കാര്‍ബണൈസേഷനിലൂടെ പരിസ്ഥിതി സംരക്ഷണത്തിനും കമ്പനി ഊന്നല്‍ നല്‍കിയിട്ടുണ്ട്.

Recent Posts