കൊച്ചി: രാമായണ രാമതത്ത്വ പ്രചാരകരായ യൂണിവേഴ്‌സല്‍ സൊസൈറ്റി ഫോര്‍ ശ്രീരാമ കോണ്‍ഷ്യസ്‌നസ് (രാം പ്രസ്ഥാന്‍)ന്റെ നേതൃത്വത്തില്‍ കര്‍ക്കടക മാസത്തില്‍ കേരളത്തിലെ ഒരു ലക്ഷം വീടുകളില്‍ രാമായണ പാരായണം സംഘടിപ്പിക്കുന്നു. പാരായണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം 17ന് രാവിലെ 10 ന് അമ്പലപ്പുഴ കോമന വി. വിജയന്‍ നളന്ദയുടെ വീട്ടില്‍ നടക്കും.
വ്യാസ മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ.ഡി. രാമകൃഷ്ണന്‍ പുന്നപ്ര ഉദ്ഘാടനം നിര്‍വഹിക്കും. ശാന്ത എസ്. പിള്ള അധ്യക്ഷയാവും. ഇ.പി. ഗിരീഷ് ചെമ്മാപ്പിള്ളി രാമായണ സന്ദേശം നല്‍കും. ആചാര്യന്‍ പി.കെ. അനീഷ് പെരിങ്ങുളം സൗജന്യ രാമായണ വിതരണം ഉദ്ഘാടനം ചെയ്യും. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനോജ്, സ്‌നേജിത, വി. വിജയന്‍ എന്നിവര്‍ സംസാരിക്കുമെന്ന് രാം പ്രസ്ഥാന്‍ സെക്രട്ടറി പി.കെ. അനീഷ് പെരിങ്ങുളം പറഞ്ഞു. മിഷന്‍ രാമായണം എന്ന പദ്ധതിയില്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശദ വിവരങ്ങള്‍ക്ക് മൊബൈല്‍: 9495812795.












