വയനാട് : മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊലീസ് കേസെടുത്തു.മേപ്പാടി പൊലീസ് ആണ് കേസ് എടുത്തത്.കള്ളാടി പാലത്തിലുണ്ടായ മണ്ണിടിച്ചില്‍ മനുഷ്യ നിര്‍മ്മിതമാണെന്നും കളക്ടര്‍ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരുന്നു
മണ്ണിടിച്ചിലില്‍ അഞ്ചുപേര്‍ മരിക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.അതേസമയം, മീനാക്ഷി എസ്റ്റേറ്റില്‍ നിന്നുള്ള 21കുടുംബങ്ങളെ ചുളിക്ക ജിഎല്‍പി സ്‌കൂളിലേക്ക് മാറ്റി. നിലവില്‍ പ്രദേശവാസികള്‍ ക്യാമ്പിലാണ്.
പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ (എന്‍ഡിആര്‍എഫ് ) രണ്ട് സംഘങ്ങളാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
















