Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തന്റെ ജീവന്‍ അപകടത്തിലാണെന്ന് ആരിഫ് ഹുസൈന്‍, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനാല്‍ തന്നെ തീര്‍ക്കാന്‍ മീഡിയവണ്‍ ശ്രമമെന്ന് ആരിഫ് ഹുസൈന്‍

മീഡിയവണ്‍ ചാനലില്‍ അവതരിപ്പിച്ച രണ്ട് പരിപാടികളും മുസ്ലിങ്ങളെ തനിക്കെതിരെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ആരിഫ് ഹുസൈന്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2026, 05:56 pm IST
inKerala

കോഴിക്കോട്: മീഡിയവണ്‍ എന്ന ചാനല്‍ തന്നെ മുസ്ലിം വിരോധിയായി ചിത്രീകരിച്ച് ജിഹാദി ആഹ്വാനം നടത്തിയെന്നും തന്റെ ജീവന്‍ അപകടത്തിലാണെന്നും ആരിഫ് ഹുസൈന്‍. ചേകന്നൂര്‍ മൗലവിയുടെയോ പ്രൊഫ. ടി.ജെ.ജോസഫിനെയോ പോലെ തന്നെ ശാരീരികമായി ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും രക്ഷിക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സതീശന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെ പരാതി നല്‍കി.

“ഞാന്‍ ജനിച്ചത് മുസ്ലിം കുടുംബത്തിലാണ്. എനിക്ക് മുസ്ലിങ്ങളോടുള്ള വിരോധം കൊണ്ടല്ല. ഞാന്‍ എക്സ് മുസ്ലിം ആയത്. അതിലെ സ്ത്രീകളോടുള്ള വിരുദ്ധതയും അടിമത്ത അനുകൂല അധ്യാപനങ്ങളുമാണ് എന്നെ ഇതില്‍ നിന്നും മാറ്റിയത്. ഇസ്സാമിനെയും ജിഹാദിസത്തെയുമാണ് ഞാന്‍ എതിര്‍ത്തത്. പക്ഷെ ഇതിനെ ഇസ്ലാമോഫോബിയ, മുസ്ലിം വിരോധം എന്നിങ്ങനെ മുദ്രകുത്തുന്നത് പഴയ ഇസ്ലാമിക ജിഹാദി തന്ത്രമാണ്. ലോകമാകെ ഇസ്ലാമിനെ വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുന്ന അതേ ഫോര്‍മുല. “- ആരിഫ് ഹുസൈന്‍ പറയുന്നു. ജമാ അത്തെ ഇസ്ലാമിയുടെ ചാനലാണ് മീ‍‍ഡിയ വണ്‍ ചാനല്‍.

താന്‍ മുസ്ലിംവിരോധിയാണെന്ന ധാരണ മുസ്ലിങ്ങള്‍ക്കിടയില്‍ ഉണര്‍ത്താന്‍ അളന്നുമുറിച്ച വാദമുഖങ്ങള്‍ നിരത്തുന്നതായിരുന്നു മീഡിയാവണ്ണിന്റെ ഈ പരിപാടി. ഈയിടെ മീഡിയവണ്‍ ചാനലില്‍ അവതരിപ്പിച്ച രണ്ട് പരിപാടികളും മുസ്ലിങ്ങളെ തനിക്കെതിരെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ആരിഫ് ഹുസൈന്‍ പറഞ്ഞു എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ആരിഫ് ഹുസൈന്‍ ഇക്കാര്യം അവതരിപ്പിച്ചിരിക്കുന്നത്. തനിക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും സമീപിച്ചിരിക്കുന്നത്.

ആരിഫ് ഹുസൈന്റെ കോയ കോളിംഗ് എന്ന പരിപാടി മലപ്പുറത്ത് സംഘടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കാല്‍വെട്ടുമെന്ന ഭീഷണിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പരിപാടി നടക്കേണ്ട കെട്ടിടം നല്‍കാന്‍ ഉടമ വിസമ്മതിച്ചു. പിന്നീട് ഈ പരിപാടി കോഴിക്കോട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ആ പരിപാടിയില്‍ നടക്കേണ്ട ഇന്‍റര്‍വ്യൂ സെഷനില്‍ പങ്കെടുക്കേണ്ട മുസ്ലിം വനിതകള്‍ പരിപാടിയില്‍ നിന്നും പിന്‍മാറിയതായി അറിയിക്കുകയായിരുന്നു. പരിപാടി നടക്കാന്‍ രണ്ടാഴ്ച അവശേഷിക്കെയാണ് ഈ സംഭവം. ഇതോടെ ആരിഫ് ഹുസൈനെതിരെ ആസൂത്രിത നീക്കം നടക്കുന്നുവെന്നാണ് കരുതപ്പെടുന്നത്.

അതിന് പിന്നാലെയാണ് ഈയിടെ മീഡിയവണ്‍ ചാനലില്‍ ആരിഫ് ഹുസൈനെതിരെ പരസ്യമായ കലാപാഹ്വാനം പരിപാടി അവതരിപ്പിച്ച ജേണലിസ്റ്റുകള്‍ നടത്തുന്നത്. തനിക്കെതിരെ ജിഹാദി ആഹ്വാനം നടത്തുകയുമാണ് മീഡിയവണ്‍ ചാനലിലെ ഈ പരിപാടി. തനിക്കെതിരെ ഉണ്ടാകാനിടയുള്ള തീവ്രവാദ ആക്രമണങ്ങള്‍ക്ക് മാനസികവും സാമൂഹികവുമായ ന്യായീകരണം ഒരുക്കുന്നതായിരുന്നു മീഡിയ വണ്ണിന്റെ പുതിയ വീഡിയോകളെന്നും ആരിഫ് ഹുസൈന്‍ പറയുന്നു. .തനിക്ക് ചേകന്നൂര്‍ മൗലവിയെപ്പോലെ തന്നെ വധിക്കാനോ, ടി.ജെ. ജോസഫിനെപ്പോലെ തന്നെ ശാരീരികമായി ആക്രമിക്കാനും സാധ്യതയുണ്ടെന്ന് ആരിഫ് ഹുസൈന്‍ ഈ പരിപാടിയില്‍ പറയുന്നു.

.ഇസ്ലാം മതത്തിലെ പിന്തിരിപ്പന്‍ ആശയങ്ങളേയും സ്ത്രീവിരുദ്ധ സ്വഭാവത്തേയും ജിഹാദിസത്തെയും വിമര്‍ശിക്കുന്ന തന്നെപ്പോലുള്ള എക്‌സ്-മുസ്ലിം ശബ്ദങ്ങളെ മുസ്ലിം വിരോധികളാക്കി ചിത്രീകരിച്ച്‌ സമൂഹത്തിന് മുന്നില്‍ വില്ലന്മാരാക്കാനാണ് ഈ വീഡിയോകളിലൂടെ ശ്രമിക്കുന്നതെന്ന് ആരിഫ് ഹുസൈന്‍ പറയുന്നു.

“ഇസ്ലാമിക തീവ്രവാദത്തെ വിമര്‍ശിക്കുന്നത് മുസ്ലിം സമൂഹത്തെ കുറ്റവാളികളാക്കാനല്ല. അത് മീഡിയവണ്ണിന് മനസ്സിലാകാത്തതല്ല. ഇവിടെ ഒരു ഇരട്ടത്താപ്പാണ് കാണുന്നത്.” – ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു.

താന്‍ ആക്രമിക്കപ്പെട്ടാല്‍ മീഡിയവണ്‍ ചാനലിന് രക്ഷപ്പെടാനാവില്ല: ആരിഫ് ഹുസൈന്‍
തന്നെ ശാരീരികമായി ആക്രമിക്കുകയോ കൊന്നുകളയുകയോ ചെയ്താല്‍ അതിന് മുസ്ലിങ്ങളെ പ്രകോപിപ്പിച്ച മീഡിയവണ്‍ ചാനലിന് കൈകഴുകാന്‍ ആവില്ലെന്ന് ആരിഫ് ഹുസൈന്‍.

മീഡിയവണ്‍ ടിവി ചാനലിന്റെ പരിപാടി അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് ആരിഫ് ഹുസൈന്‍ വ്യക്തമാക്കുന്നു. മതവിമര്‍ശനം നടത്തിയതിന്റെ പേരില്‍ ചേകന്നൂര്‍ മൗലവി ഇല്ലാതാക്കപ്പെട്ടതും, പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയതും പോലുള്ള മുന്‍കാല അനുഭവങ്ങള്‍ കേരളത്തിലുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഇതിന് പുറമെ അന്താരാഷ്‌ട്ര തലത്തില്‍ തിയോ വാന്‍ ഗോഗ്, സാമുവല്‍ പാറ്റി എന്നിവര്‍ കൊല്ലപ്പെട്ടതും സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ടതും സമാനമായ സാഹചര്യങ്ങളിലാണെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ആദ്യം വിമര്‍ശകനെ ഒറ്റപ്പെടുത്തുകയും, പിന്നീട് സമൂഹത്തിന്റെ ശത്രുവായി പ്രഖ്യാപിക്കുകയും ചെയ്ത ശേഷമാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കാറുള്ളത്. നാളെ ഏതെങ്കിലും മതഭ്രാന്തന്‍ മീഡിയവണ്‍ ചാനലിന്റെ ഭാഷ കേട്ട് തന്നെ ആക്രമിച്ചാല്‍, മീഡിയവണ്ണിന് ആ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് ആരിഫ് മുന്നറിയിപ്പ് നല്‍കുന്നു.

Tags: Chopping handsIslamic radicalismDeath threatMedia one channelArif Hussain TheruvathLatest newsJamaate IslamiChekannur MaulaviProf TK Joseph
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.