ന്യൂയോര്‍ക്ക് : ഗൗതം അദാനിക്കെതിരായ ക്രിമിനല്‍ കേസ് യാഥാര്‍ത്ഥ്യബോധമില്ലാത്തതെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് ഫെഡറല്‍ കോടതിയെ അറിയിച്ചു.
‘മുന്‍ ഭരണകൂടത്തിന്റെ അവസാന നാളുകളിലാണ് കുറ്റപത്രം തയ്യാറാക്കിയത്. ഒരു വിചാരണ നടക്കുമെന്ന യാഥാര്‍ത്ഥ്യബോധമില്ലാതെ ആരോപണങ്ങള്‍ കെട്ടിച്ചമച്ച ഒന്നായിരുന്നു അത്. അത് വകുപ്പ് നേതൃത്വത്തിന് അറിയാമായിരുന്നുതാനും. അവര്‍ ഒരു കേസുണ്ടാക്കി, മനഃപൂര്‍വം അടുത്ത ഭരണകൂടത്തിലേക്ക് തള്ളിവിടുകയായിരുന്നു’വെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ചൂണ്ടിക്കാട്ടി.
പ്രതിഭാഗം അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചകള്‍, കോടതിയിലെ വാദമുഖങ്ങള്‍, തെളിവുകളുടെ അവലോകനം, നിയമ വിശകലനം എന്നിവയ്‌ക്ക് ശേഷമാണ് കുറ്റപത്രം ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തതെന്ന് പ്രിന്‍സിപ്പല്‍ അസോസിയേറ്റ് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ആര്‍ ട്രെന്റ് മക്കോട്ടര്‍ പറഞ്ഞു.
മുന്‍ ഭരണകൂടത്തിന്റെ അവസാന നാളുകളില്‍ കുറ്റപത്രം പരസ്യമാക്കിയിരുന്നതായി അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.
















