തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാടക വീട്ടില്‍ റെയ്ഡിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച.
ആക്രമണവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ കോടതി നേരിട്ട് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചു.ഡിജിറ്റല്‍ തെളിവുകള്‍ കൃത്യമായി വിലയിരുത്തുന്നതിനാണ് നടപടി. വീണാ വിജയന്റെ മാസപ്പടി കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ പിണറായി വിജയന്റെ വസതിയില്‍ റെയ്ഡ് നടത്തി ഇഡി ഉദ്യോഗസ്ഥര്‍ മടങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണമുണ്ടായത്.
പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ട്. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദമുന്നയിച്ചത്.
















