ഫിലാഡെല്‍ഫിയ(യുഎസ്) : 2022ല്‍ ഖത്തര്‍ ലോകകപ്പില്‍ എട്ട് ഗോളടിച്ച് ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന താരത്തിന് നല്‍കുന്ന ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയ ഫ്രാന്‍സിന്റെ എംബാപ്പെ അത് 2026ല്‍ മെസ്സിക്ക് വിട്ടുകൊടുക്കില്ലെന്ന് എംബാപ്പെ ആരാധകര്‍.
എന്തായാലും ജൂണ്‍ 5 ഞായറാഴ്ച നടക്കുന്ന ഫ്രാന്‍സ്- പരാഗ്വെ പ്രീക്വാര്‍ട്ടര്‍ പോരില്‍ എംബാപ്പെ പരാഗ്വെയുടെ വല രണ്ട് തവണ കുലുക്കുമെന്നാണ് എംബാപ്പെ ആരാധകര്‍ പറയുന്നത്. അങ്ങിനെ കുലുക്കിയാല്‍ എംബാപ്പെയുടെ ആകെ ഗോള്‍നില എട്ടായി ഉയരും. അതുവഴി ഇപ്പോള്‍ ഏഴ് ഗോളുമായി നിലകൊള്ളുന്ന മെസ്സിയെ എംബാപ്പെ മറികടക്കും.
മിയാമിയില്‍ അര്‍ജന്‍റീന-കേപ് വെര്‍ദെ .മത്സരത്തില്‍ മെസ്സി ഒരു ഗോള്‍ നേടിയതോടെ ഈ ലോകകപ്പില്‍ മെസ്സി നേടുന്ന ഗോളുകളുടെ എണ്ണം ഏഴായി ഉയര‍്ന്നതോടെ ഗോള്‍ഡന്‍ ബൂട്ടിലേക്ക് മെസ്സി ഒരു ചുവടു കൂടി അടുത്തിരിക്കുന്നു. പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നതോടെ മെസ്സിക്ക് ഇനിയും ഗോളടിക്കാനുള്ള അവസരം ബാക്കിയാണ്. ജൂലൈ ഏഴ് തിങ്കളാഴ്ച രാത്രി ഒമ്പതരയ്‌ക്കാണ് അര്‍ജന്‍റീനയും ഈജിപ്തും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ പോരാട്ടം. ഈ മത്സരത്തില്‍ മെസ്സി ഗോള്‍ നില ഉയര്‍ത്തുമോ എന്നാണ് മെസ്സി ആരാധകര്‍ ഉറ്റുനോക്കുന്നത്.
2022ല്‍ ഖത്തറില്‍ നടന്ന ലോകകപ്പില്‍ എട്ട് ഗോള്‍ നേടി ഫ്രാന്‍സിന്റെ എംബാപ്പെ സ്വന്തമാക്കിയ ഗോള്‍ഡന്‍ ബൂട്ട് ഇക്കുറി മെസ്സിയുടെ കൈകളില്‍ എത്തുമോ? ഏതൊരു ഫുട്ബാള്‍ ആരാധകന്റെയും മനസ്സില്‍ ഉയരുന്ന ചോദ്യമാണിത്. എന്തായാലും ഒരു കാര്യം വ്യക്തമായിരിക്കുകയാണ്.. 2022ലെ അതേ മാജിക് താരങ്ങളായ മെസ്സിയും എംബാപ്പെയും തന്നെയാണ് 2026ലും താരങ്ങളായി തിളങ്ങുന്നത്. ലോകമങ്ങുമുള്ള ഫുട്ബാള്‍ ആരാധകരുടെ മനം കവര്‍ന്ന് ജനപ്രീതിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഈ രണ്ട് താരങ്ങള്‍ തന്നെ.
ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ കഴിഞ്ഞ മത്സരത്തില്‍ സ്വീഡനെതിരെ രണ്ട് ഗോള്‍ നേടിയതുവഴിയാണ് തന്റെ ഗോള്‍നില ആറാക്കി ഉയര്‍ത്തിയത്. ശക്തരായ സ്വീഡനെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് എംബാപ്പെ 45ാം മിനിറ്റിലും 74ാം മിനിറ്റിലും രണ്ട് ഗോളുകള്‍ നേടിയത്. അപ്പോള്‍ മെസ്സിക്കും ആറ് ഗോളുകളായിരുന്നു. പക്ഷെ കേപ് വെര്‍ദെയ്‌ക്കെതിരെ ഗോള്‍ നേടിയതോടെ മെസ്സിയുടെ ഗോളുകള്‍ ഏഴായി. കളിയുടെ 29-ാം മിനിറ്റിലാണ് കേപ് വെര്‍ദെയ്‌ക്കെതിരെ മെസ്സിയുടെ ആ മാന്ത്രിക നിമിഷം പിറന്നത്. കേപ് വെർഡെയുടെ പ്രതിരോധക്കോട്ട തകർത്ത് മെസ്സി ആദ്യ ഗോള്‍ നേടുകയായിരുന്നു.
















