Kerala

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : പിഡിപി നേതാവ് നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസമാണ് ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിനെതിരെ പൊലീസ് കേസെടുത്തത്. ഈ നടപടിയില്‍ പൊലീസിനെ പ്രശംസിച്ച് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ സംഘപരിവാറിന് കീഴടങ്ങില്ലെന്ന് ആര്‍ വി ബാബുവിനെതിരെ കേസെടുത്തതിലൂടെ വ്യക്തമായെന്നായിരുന്നു നാസര്‍ ഫൈസി കൂടത്തായിയുടെ വാദം.

ഇതിനെ പരിഹസിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ടീച്ചർ പങ്ക് വച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ആഭ്യന്തരമന്ത്രി നിങ്ങളുടെ ഒക്കെ തടവറിയിലാണ് എന്നതിന് ഇതില്പരം തെളിവു വേണോയെന്നും, മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഹിന്ദു സമാജത്തിന് നേരെ തിരിഞ്ഞാൽ തിരിച്ചടി താങ്ങാൻ നിങ്ങൾക്കാകില്ല എന്നുമാത്രം പറയാമെന്നാണ് ശശികല ടീച്ചറുടെ പോസ്റ്റ്.

ഇത് 1921 അല്ല കോൺഗ്രസ്സ് ഇസ്ലാമിക വർഗ്ഗീയതക്ക് കീഴടങ്ങിയപ്പോൾ അനുഭവിച്ചത് ഹിന്ദു സമൂഹമാണ് ഇന്ന് അത് നടക്കില്ലെന്നും ശശികല ടീച്ചർ ഉറപ്പിച്ച് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….

ഭ്രാന്തന്മാരാരും നാളിതുവരെ
അവർക്ക് ഭ്രാന്തുണ്ടെന്ന് സമ്മതിച്ചിട്ടില്ല
അത് കൂടത്തായിയായാലും തഥൈവ!!!
ആഭ്യന്തരമന്ത്രി നിങ്ങളുടെ ഒക്കെ തടവറിയിലാണ് എന്നതിന് ഇതില്പരം തെളിവു വേണോ?
ഞങ്ങൾ സംഘടനാ നേതാക്കളെ നിങ്ങൾക്കെന്തും ചെയ്യാം
ഞങ്ങൾക്ക് പുല്ലാണ് എന്ന്
സുരേഷ് ഗോപി സ്റ്റൈലിൽ തന്നെ ഞങ്ങൾ പറയും
പക്ഷേ മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഹിന്ദു സമാജത്തിന് നേരെ തിരിഞ്ഞാൽ
തിരിച്ചടി താങ്ങാൻ നിങ്ങൾക്കാകില്ല എന്നുമാത്രം പറയാം.
ഇത് 1921 അല്ല
അന്ന് കോൺഗ്രസ്സ് ഇസ്ലാമിക
വർഗ്ഗീയതക്ക് കീഴടങ്ങിയപ്പോൾ അനുഭവിച്ചത് ഹിന്ദു സമൂഹമാണ്
ഇന്ന്
അത് നടക്കില്ല കട്ടായം

Recent Posts