Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

53 പേരുടെ മരണത്തിനിടയാക്കിയ 2020ലെ ദല്‍ഹി ദല്‍ഹി കലാപത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച മുഖ്യപ്രതികളായ ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ദല്‍ഹി കോടതി തള്ളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2026, 06:30 pm IST
inIndia

ന്യൂദല്‍ഹി: 53 പേരുടെ മരണത്തിനിടയാക്കിയ 2020ലെ ദല്‍ഹി ദല്‍ഹി കലാപത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച മുഖ്യപ്രതികളായ ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ദല്‍ഹി കോടതി തള്ളി. ഇവരുടെ ജാമ്യാപേക്ഷ നിലനില്‍ക്കുന്നതല്ലെന്ന് കോടതി അറിയിച്ചു. ദല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി സമീര്‍ ബാജ് പേയി ആണ് ജാമ്യാപേക്ഷ തള്ളിയത്. സ്ഥിരം ജാമ്യത്തിനാണ് ഇവര്‍ അപേക്ഷ നല്‍കിയത്.

2020നാണ് കലാപമുണ്ടായത്. ഇവര്‍ ജയിലിലടക്കപ്പെട്ട ശേഷം കഴിഞ്ഞ ആറ് വര്‍ഷമായി വിചാരണക്കോടതി, ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളില്‍ പല ബെഞ്ചുകളില്‍ തുടര്‍ച്ചയായി ജാമ്യത്തിന് അപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ തവണയും ഇതുവരെ എല്ലാ കോടതികളും ജാമ്യാപേക്ഷ തള്ളിയിട്ടും വീണ്ടും ഇപ്പോള്‍ ദല്‍ഹി സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുകയാണ്. രാജ്യദ്രോഹക്കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസമാണ് ദല്‍ഹിയിലെ കര്‍കര്‍ ഡൂമ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. ഒരു മാസമായി ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുകയായിരുന്നു. അതിന് ശേഷമാണ് ശനിയാഴ്ച ജഡ്ജി ഈ ജാമ്യാപേക്ഷ തള്ളിയത്.

ഏറെക്കാലമായി കപില്‍ സിബലിന്റെയും അഭിഷേക് മനു സിംഘ് വിയുടെയും നേതൃത്വത്തില്‍ ഇവരെ പുറത്തിറക്കാന്‍ ശ്രമം നടക്കുകയാണ്. ബിജെപി വിരുദ്ധ മാധ്യമഗ്രൂപ്പുകളും ഇവരുടെ ജാമ്യത്തിന് വേണ്ടി പുതിയ സിദ്ധാന്തങ്ങള്‍ ചമയ്‌ക്കുകയാണ്. ഒരു വര്‍ഷത്തിലധികമായി തീഹാര്‍ ജയിലില്‍ കിടക്കുന്ന ഇവരെ എത്രയും വേഗം വിട്ടയയ്‌ക്കണമെന്നും ജാമ്യമാണ് സ്വാഭാവിക നിയമപ്രക്രിയയെന്നും ജയില്‍ എന്നത് അപൂര്‍വ്വമാണെന്നുമുള്ള വിചിത്ര വാദമാണ് കപില്‍ സിബലും കൂട്ടരും ഉയര്‍ത്തുന്നത്.

സിമി ഭീകരവാദിയായ ഉമര്‍ഖാലിദിനെയാണ് ദല്‍ഹി കലാപത്തിന്റെ മുഖ്യആസൂത്രകനായി കണക്കാക്കുന്നത്. നേരത്തെ ദല്‍ഹി ഹൈക്കോടതിയില്‍ ഈ കേസില്‍ ദല്‍ഹി പൊലീസിന് വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് ആ കലാപനാളുകളില്‍ ഉമര്‍ഖാലിദ് നടത്തിയ അമരാവതിയിലെ പ്രസംഗം അന്ന് തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രസംഗത്തില്‍ പൗരത്വവിരുദ്ധപ്രക്ഷോഭം, ദേശീയ പൗരത്വ രജിസ്ട്രി എന്നിവയെക്കുറിച്ച് മാത്രമല്ല, ബാബറി മസ്ജിദ്, മുത്തലാഖ് എന്നീ വിഷയങ്ങള്‍ കൂടി വൈകാരികമായി അവതരിപ്പിച്ച് ഒരു പ്രത്യേക സമുദായത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഈ കലാപ നാളുകളില്‍ ഉമര്‍ഖാലിദ് നടത്തിയ മറ്റൊരു പ്രസംഗം കുപ്രസിദ്ധമാണ്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി കൂട്ടിയോജിപ്പിക്കുന്ന സിലിഗുരി എന്ന 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഭൂപ്രദേശത്തില്‍ മാര്‍ഗ്ഗതടസ്സങ്ങള്‍ ഉണ്ടാക്കുമെന്നും അങ്ങിനെ ഈ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തും എന്നുമായിരുന്നു ഉമര്‍ഖാലിദിന്റെ ഈ കുപ്രസിദ്ധ പ്രസംഗം. നഗ്നമായ വിഘടനവാദമാണ് ഇയാള്‍ പ്രസംഗിച്ചത്. ബംഗ്ലാദേശിലെ ഇസ്ലാമിക തീവ്രവാദികള്‍ പ്രസംഗിക്കുന്ന അതേ രീതിയിലായിരുന്നു ഉമര്‍ഖാലിദിന്റെ ഈ പ്രസംഗം. ദല്‍ഹിയില്‍ നടന്ന ഈ ഹിന്ദുവിരുദ്ധ കലാപത്തില്‍ പ്രഥമദൃഷ്ട്യാ ഉമര്‍ഖാലിദ് കുറ്റവാളിയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് അന്ന് ദല്‍ഹി സെഷന്‍സ് കോടതിയും പിന്നീട് ദല്‍ഹി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചത്.

അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍ മുതലായ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സിലിഗുരി എന്ന 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള പ്രദേശത്ത് ചക്ക ജാം (മാര്‍ഗ്ഗതടസ്സമുണ്ടാക്കി വഴി തടയല്‍) ഉണ്ടാക്കാന്‍ പൗരത്വബില്ലിനെതിരായ പ്രക്ഷോഭത്തില്‍ ഉമര്‍ഖാലിദിന്റെ കൂട്ടാളിയായ ഷര്‍ജീല്‍ ഇമാമും പ്രസംഗിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ ഇക്കാര്യം പ്രസംഗിച്ചു എന്നും എന്നാല്‍ കലാപം ഉണ്ടാക്കാന്‍ പറഞ്ഞില്ല എന്നുമാണ് ഷര്‍ജില്‍ ഇമാം സുപ്രീംകോടതിക്ക് മറുപടി നല്‍കിയത്. പക്ഷെ ഇയാളുടെ പ്രസംഗത്തിന്റെ കോപ്പി കണ്ടെത്തിയിരുന്നു.

53 പേരുടെ ജീവനെടുത്ത വലിയൊരു കലാപമായിരുന്നു വടക്ക് കിഴക്കന്‍ ദല്‍ഹിയിലെ മുസ്ലിങ്ങളിലൂടെ ആസൂത്രിതമായി ഹിന്ദുക്കളെ ലാക്കാക്കി നടത്തിയത്. ഇതേക്കുറിച്ച് ദല്‍ഹി പൊലീസ് വ്യാപകമായി അന്വേഷണം നടത്തി. മൂന്ന് വര്‍ഷം നീളുന്നതായിരുന്നു അന്വേഷണം.പൊലീസ് മനപൂര്‍വ്വം മൂന്ന് വര്‍ഷത്തോളം കേസന്വേഷണം നീട്ടിക്കൊണ്ടുപോയെന്നും അവസാന കുറ്റപത്രം സമര്‍പ്പിച്ചത് 2024ലാണെന്നും അതിനാല്‍ പ്രതികളുടെ ജയില്‍വാസം നീണ്ടുപോയി എന്നുമാണ്. 2020ജനവരി 25 മുതല്‍ ഷര്‍ജീല്‍ ഇമാം പൊലീസ് കസ്റ്റഡിയിലാണെന്ന വാദമുയര്‍ത്തിയാണ് പ്രതിയെ രക്ഷിക്കാന്‍ കപില്‍ സിബലും മറ്റും ശ്രമിക്കുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ജയിലില് ‍കഴിയുന്ന ദല്‍ഹികലാപത്തിന് നേതൃത്വം നല്‍കിയ ജെഎന്‍യു കാമ്പസിലെ ഇടത് വിദ്യാര്‍ത്ഥിനേതാക്കളായിരുന്നു ഉമര്‍ഖാലിദും ഷെര്‍ജീല്‍ ഇമാമും. ഇവരെ യുഎപിഎ ചുമത്തിയാണ് ജയിലില്‍ അടച്ചിരുന്നത്. ഇവരുടെ കുറ്റങ്ങള്‍ ഗൗരവതരമാണെന്ന് കാട്ടി സെപ്തംബര്‍ രണ്ടിന് ദല്‍ഹി ഹൈക്കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയതിന് ശേഷം കപില്‍ സിബലും അഭിഷേക് മനു സിംഘ് വിയും സിദ്ധാര്‍ത്ഥ് ദാവെയും ചേര്‍ന്ന് ഇവരുടെ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്തുകുറ്റം ചെയ്താലും ജാമ്യം എന്നതാണ് കോടതികളുടെ പതിവെന്നാണ് ഇവര്‍ വാദിക്കുന്നത്. വിചാരണ നീണ്ടുപോയതിനെയും ഇവര്‍ കുറ്റപ്പെടുത്തുന്നു. രാജ്യത്തെ 53 പേരുടെ ജീവനെടുത്ത ഹിന്ദുക്കള്‍ നേരെയുള്ള ഈ വര്‍ഗ്ഗീയ കലാപത്തില്‍ 751 എഫ് ഐ ആറുകളാണ് ഉള്ളത്. ഇത്രയും എടുത്തുവരുമ്പോള്‍ മൂന്ന് വര്‍ഷം പോകുക സ്വാഭാവികം. എന്നാല്‍ കുറ്റപത്രം നല്‍കല്‍ അകാരണമായി ദല്‍ഹി പൊലീസ് വൈകിച്ചുവെന്നാണ് കപില്‍ സിബല്‍ വാദിക്കുന്നത്.

Tags: umar-khaliddelhi riotUAPADelhi Courtbail applicationLatest newsSharjeel Imam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

India

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)
India

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)
India

ദല്‍ഹിയിലെ കോണ്‍ഗ്രസ്-സിജെപി സമരങ്ങള്‍ക്കെതിരെ വ്യാപാരികളും ജനങ്ങളും ഇറങ്ങുന്നു; ഇനിയും സമരം തുടര്‍ന്നാല്‍ അടിച്ചോടിക്കും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.