വാന്‍കൂവര്‍: ലോകകപ്പ് ഫുട്ബോള്‍ 2026ല്‍ കരുത്തോടെയെത്തിയ അള്‍ജീരിയന്‍ കുതിപ്പിനെ സ്വിറ്റ്സര്‍ലന്‍ഡ് തുരത്തി. റൗണ്ട് ഓഫ് 32ല്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡ് 2-0ന് ജയിച്ചു.
കളിയുടെ രണ്ട് പകുതികളിലുമായി നേടിയ ഓരോ ഗോളുകളാണ് അള്‍ജീരിയക്കെതിരായ വിജയത്തിന് അടിസ്ഥാനം. പത്താം മിനിറ്റില്‍ സ്ട്രൈക്കര്‍ ബ്രീല്‍ എംബോളോയും രണ്ടാം പകുതി തുടങ്ങി സെക്കന്‍ഡുകള്‍ക്കകം ഡാന്‍ എന്‍ഡോയെയും സ്വിസ്സ് പടയ്‌ക്കായി ഗോളുകള്‍ നേടി.മത്സരത്തില്‍ അള്‍ജീരിയ മികച്ച പോരാട്ടമാണ് കാഴ്‌ച്ചവച്ചത്. അതിനെ മറികടക്കുന്ന പ്രകടനവുമായാണ് സ്വിറ്റ്സര്‍ലന്‍ഡ് വിജയിച്ചത്.
പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ എതിരാളികള്‍ കൊളംബിയ-ഘാന പോരാട്ടത്തിലെ വിജയികളായിരിക്കും. ഇന്നലെ സ്വിറ്റ്സര്‍ലന്‍ഡ് വിജയിച്ച അതേ വേദിയിലാണ് ചൊവ്വാഴ്‌ച്ച രാത്രി 1.30ന് പ്രീക്വാര്‍ട്ടര്‍ പോരാട്ടവും നടക്കുക.
















