Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

സതീഷ് കരുംകുളംbyസതീഷ് കരുംകുളം
Jul 3, 2026, 11:33 am IST
inKerala, Thiruvananthapuram
കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം: തുറമുഖത്തിന് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി പ്രദേശവാസികള്‍ക്ക് തലവേദനയാകുന്നു. പന്ത്രണ്ട് വര്‍ഷം മുന്‍പ് ഏറ്റെടുത്ത് തുറമുഖത്തിന് കൈമാറിയ ഏക്കര്‍ കണക്കിന് ഭൂമിയാണ് ലക്ഷ്യം കാണാതെ കാടും പിടിച്ച് ഇഴ ജന്തുക്കളുടെയും മറ്റ് ജീവികളുടെയും താവളമായി മാറിയത്.

അന്താരാഷ്‌ട്ര തുറമുഖ നിര്‍മ്മാണ കേന്ദ്രമായ മുല്ലൂരിന് പുറമെ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ലക്ഷ്യം വച്ച് മുക്കോല, കോട്ടുകാല്‍ എന്നിവിടങ്ങളില്‍ ഏക്കര്‍ കണക്കിന് ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്ത് അദാനിക്ക് നല്‍കിയത്. എന്നാല്‍ ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. പുന്നക്കുളം മേഖലയിലെ നൂറ് കണക്കിന് കുടുംബങ്ങള്‍ക്കാണ് സ്ഥലം ഏറ്റെടുക്കല്‍ ഏറെ വിനയായത്.

വയലും ചതുപ്പ് നിലവുമായ 110 ഏക്കറോളം ഭൂമിയാണ് ഇവിടെ നിന്നു മാത്രം തുറമുഖ വികസനത്തിന്റെ ഭാഗമായുള്ള ഗോഡൗണ്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഏറ്റെടുത്തത്. ഗോഡൗണ്‍ നിര്‍മ്മിച്ചില്ലെങ്കിലും പുലിമുട്ട് നിര്‍മ്മാണത്തിന് ആവശ്യമായ കരിങ്കല്ല് ശേഖരിച്ച് സൂക്ഷിക്കാനുള്ള സ്ഥലമായി തുടക്കത്തില്‍ ഉപയോഗിച്ചു. കുന്നുകൂട്ടിയിരുന്ന ലക്ഷക്കണക്കിന് ടണ്‍കല്ല് എടുത്തുമാറ്റിയതോടെ പുന്നക്കുളം ഭാഗം വലിയൊരു കുളമായി മാറി. വേനലിലും മഴയിലും വെള്ളം കെട്ടിക്കിടക്കുന്ന മലിനമായ കുളം കൊതുകുകളുടെ ആവാസ കേന്ദ്രമായി മാറി.

തുറമുഖ കമ്പനിക്ക് കൈമാറിയ ഭൂമിയായതിനാല്‍ പഞ്ചായത്തിനോ ആരോഗ്യ വകുപ്പിനോ ഈ മേഖലകളില്‍ കാര്യമായി ഇടപെടല്‍ നടത്താന്‍ സാധിക്കില്ല. ചതുപ്പ് നിലമായിരുന്ന ഭൂമിയിലൂടെ നിരവധി നീര്‍ച്ചാലുകളും ഒഴുകുന്നുണ്ട്. കാടും പടലും പിടിച്ച് നാശത്തിന്റെ വക്കിലായ ഇവയെല്ലാം ഇഴജന്തുക്കളുടെയും കൊതുകുകളുടെയും താവളമായി മാറി.

പരാതികള്‍ ഉയര്‍ന്നതോടെ പഞ്ചായത്ത് അധികൃതര്‍ ഇടപെട്ടെങ്കിലും തുറമുഖ നിര്‍മ്മാതാക്കള്‍ക്ക് അനക്കമില്ല. പുലിമുട്ട് നിര്‍മ്മാണത്തിനുള്ള കരിങ്കല്ല് എത്തിച്ചതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണം അടുത്ത കാലത്ത് ഉയര്‍ന്നിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ ഇനിയുള്ള പ്രവര്‍ത്തികള്‍ കര്‍ശനമായ വ്യവസ്ഥകള്‍ക്ക് വിധേയമായേ നടത്തുവെന്നാണ് അധികൃതരുടെ വാദം.

പൊതുജനത്തിന് വിനയായി കിടക്കുന്ന കാട് വെട്ടിത്തെളിക്കലിന് പോലും തുറമുഖത്തിന്റെ അധികാരികള്‍ തയ്യാറാവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വിശാലമായി കിടക്കുന്ന സ്ഥലത്ത് വലിയ അപകടമാണ് പതിയിരിക്കുന്നത്. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്തതും ഇവിടെയുണ്ടായിരുന്ന പുറംമ്പോക്കും കൂടി ചേര്‍ത്താല്‍ 150 ഏക്കറോളം ഭൂമിയാണ് കോട്ടുകാലില്‍ അനാഥമായി കിടക്കുന്നത്. കടല്‍ വഴിയുള്ള ചരക്ക് ഗതാഗതം കൊണ്ട് കോടികള്‍ ലഭമുണ്ടാക്കുന്ന തുറമുഖ നിര്‍മ്മാതാക്കളും സംസ്ഥാന സര്‍ക്കാരും കരയുടെ വികസനത്തെ തിരിഞ്ഞുപോലും നോക്കുന്നില്ലെന്നാണ് പരാതി. ആയിരത്തിലധികം കപ്പലുകളും ഇരുപത് ലക്ഷത്തിലധികം കണ്ടെയ്‌നറുകളും കൈകാര്യം ചെയ്ത തുറമുഖത്ത് നിന്ന് ഒരു കണ്ടെയ്‌നര്‍ പോലും കരമാര്‍ഗം കൊണ്ടുപോകാന്‍ അധികൃതര്‍ കഴിഞ്ഞിട്ടില്ല.

Tags: landVizhinjamAdaniport
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

Kerala

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അഷ്ടമിരോഹിണി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിച്ചാൽ, നാലിരട്ടി ഫലം!

കേരളത്തിലെ ഏറ്റവും ഉയരമുള്ള ക്ഷേത്രങ്ങളിലൊന്ന് ; തഞ്ചാവൂർ ശൈലിയിൽ കോട്ടയത്തൊരു ക്ഷേത്രം

ഇത്തരം ആഭരണങ്ങൾ കഷ്ടകാലത്തിന് കാരണമോ?

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

മനുസ്മൃതിയിലെ പുരുഷാധിപത്യം തകര്‍ക്കണമെന്ന് പെണ്‍കുട്ടികളോട് ആഹ്വാനം ചെയ്ത രാഹുല്‍ ഗാന്ധിക്ക് കാന്തപുരത്തിന്റെ പുരുഷാധിപത്യത്തെ തൊടാന്‍ പേടി

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

എബിവിപിയുടെ അങ്കിത് ബിദാൻ (ഇടത്ത്) മോദിയും ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ്ങ് ബാദലും (വലത്ത്)

എബിവിപിയുടെ പഞ്ചാബ് യൂണിവേഴ്‌സിറ്റി വിജയം…ജെന്‍സീ ബിജെപിയിലേക്ക് ചായുമോ?; ബിജെപി-ശിരോമണി അകാലിദള്‍ സഖ്യത്തിന് വഴിയൊരുങ്ങുന്നോ?

കൊല്ലത്ത് ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയില്‍ കവര്‍ച്ച

പ്രായപൂര്‍ത്തിയാകാത്ത മദ്രസ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം: മദ്രസ അധ്യാപകന്‍ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.