ബെംഗളൂരു: ബെംഗളൂരുവില്‍ ക്വാറിയിലുണ്ടായ അപകടത്തില്‍ ഒന്‍പതു പേര്‍ക്കു ദാരുണാന്ത്യം. ബെംഗളൂരു സൗത്ത് താലൂക്ക് മദപട്ടണയിലെ കാവേരി ക്രഷര്‍ ആന്‍ഡ് ക്വാറിയിലാണ് ഇന്നലെ രാവിലെ ഏഴരയോടെ അപകടമുണ്ടായത്. ക്വാറിയിലെ ജോലിക്കാരുടെ ദേഹത്തേക്കു വലിയ പാറക്കല്ല് വീഴുകയായിരുന്നു. നേരത്തേ പൊളിച്ചുമാറ്റിയ പാറക്കല്ലുകള്‍ മുകളില്‍ ട്രാക്ടര്‍ ഉപയോഗിച്ചു മാറ്റുന്നതിനിടെ താഴെയുള്ള ജോലിക്കാരുടെ മേല്‍ പതിച്ചു.
ബീഹാറില്‍ നിന്നും, യാദ്ഗിര്‍ ജില്ലയില്‍ നിന്നുമുള്ള കുടിയേറ്റ തൊഴിലാളികളായ 20 പേര്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടം, അപകടത്തില്‍ അഞ്ചുപേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലാക്കി. ക്വാറി ആനന്ദസ്വാമി എന്നയാളുടെ വകയാണ്. മരിച്ചവര്‍ ഒരു വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന ദിവസ വേതനക്കാരാണ്. ക്രഷര്‍ യൂണിറ്റിനു സമീപമുള്ള താത്കാലിക സ്ഥലത്താണ് ഇവരുടെ താമസം. സംഭവത്തില്‍ തവരക്കരെ പോലീസ് കേസെടുത്തു.
















