മാവേലിക്കര: സംസ്ഥാനത്തെ ലഹരി-ക്വട്ടേഷന്‍ മാഫിയ സംഘത്തിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രഖ്യാപണ്ടിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ ഭീതിപരത്തി ലഹരി-ക്വട്ടേഷന്‍ മാഫിയ സംഘം. കഴിഞ്ഞ ദിവസം രാത്രിയില്‍ ആര്‍എസ്എസ് ശാഖാ കാര്യവാഹിനെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ ഇനിയും പേണ്ടാലീസ് പിടികൂടിയിട്ടില്ല. കാര്‍ത്തികപ്പള്ളി വാതല്ലൂര്‍ കോയിക്കല്‍ ശാഖാ കാര്യവാഹ് കുമാരപുരം എരിയ്‌ക്കാവ് ആലുങ്കുന്നത്ത് വിഷ്ണു പ്രസന്നന്‍ (32) ആണ് വെട്ടേറ്റ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്.
വിഷ്ണുവിനെ വെട്ടിയ ശേഷം അക്രമികള്‍ മാരകായുധങ്ങളുമായി സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സംഭവം നടന്ന് മിനിട്ടുകള്‍ക്കകം പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടും പിടികൂടാത്തത് പോലീസിന്റെ അനാസ്ഥയ്‌ക്ക് തെളിവാണ്.
29ന് രാത്രി എട്ടുമണിയോടെ പുളിക്കീഴ് പെട്രോള്‍ പമ്പിനു കിഴക്കുവശത്തായിരുന്നു ആക്രമണം. സുഹൃത്തിനൊപ്പം ബൈക്കില്‍ പോയ വിഷ്ണുവിനെ കാറിലെത്തിയ അക്രമിസംഘം ബൈക്കിടിച്ചു വീഴ്‌ത്തിയ ശേഷം വെട്ടുകയായിരുന്നു. ഇരുകൈകള്‍ക്കും കാലിനണ്ടും തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റു. വിഷ്ണുവിനെ കൊല്ലുകയായിരുന്നു അക്രമികളുടെ ലക്ഷ്യം. കൈകള്‍ക്ക് രണ്ടു മേജര്‍ ശസ്ത്രക്രിയകള്‍ ഇതിനകം പൂര്‍ത്തിയായി. തലയ്‌ക്ക് 26 തുന്നലുണ്ട്.
ഹരിപ്പാട് കേന്ദ്രീകരിച്ചുള്ള ലഹരി-ക്വട്ടേഷന്‍ മാഫിയ തലവന്റെ സംഘാംഗങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. നിരവധി കേസുകളില്‍ പ്രതികളായ ശാസ്താംമുറി അപ്പു, വിഷ്ണു സത്യന്‍, അഖില്‍ റോയ്, പുക്കരന്‍ രതീഷ് തുടങ്ങിയവരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. കൊലപാതകം, ലഹരിമരുന്ന് കടത്തും വില്‍പ്പനയും ഉള്‍പ്പെടെ വിവിധ പേണ്ടണ്ടാലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതികളാണ് ഇവര്‍.
മാസങ്ങള്‍ക്ക് മുമ്പ് കാര്‍ത്തികപ്പള്ളി വലിയകുളങ്ങര അമ്പലത്തിലെ ഉത്സവത്തിനിടെ കെട്ടുകാളയെ ഒരുക്കുന്നതിനിടയിലേക്ക് തോക്കുമായെത്തി ഇതേ അക്രമി സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അന്ന് ഇവരെ നാട്ടുകാര്‍ കീഴ്പ്പെടുത്തിയതിന്റെ വൈരാഗ്യമാണ് ഇപ്പോഴത്തെ ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.











