Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

കളി തുടങ്ങി ഏഴാം മിനിറ്റില്‍ കോംഗോ ഡിആര്‍ എന്ന ആഫ്രിക്കന്‍ രാജ്യം ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. കോംഗോ ഡിആറിന്റെ ഫോര്‍വേഡ് ബ്രയാന്‍ സിപെംഗ ഇംഗ്ലണ്ടിന്റെ വല കുലുക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2026, 11:05 pm IST
in Football, Sports
ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അറ്റ്ലാന്‍റ: ലോകപ്രശസ്ത താരമായ ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍ അവസാന മിനിറ്റുകളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഇംഗ്ലണ്ട് 2-1ന് ഡിആര്‍ കോംഗോയെ തോല‍്പിച്ച് ലോകകപ്പ് ഫുട്ബാളിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. 74ാം മിനിറ്റിലും 86ാം മിനിറ്റിലും ആണ് ഹാരി കെയ്ന്‍ കോംഗോ വല കുലുക്കിയത്.

61ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ ആണ് ഈ രണ്ട് ഗോളുകളുടെയും ശില്‍പിയായത്. 74ാം മിനിറ്റില്‍ ആന്തണി ഗോര്‍ഡന്‍ നല്‍കിയ ക്രോസ് ഹാരി കെയ്ന്‍ കോംഗോയുടെ വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ഇതോടെ കളി 1-1 സമനിലയിലായി. 86ാം മിനിറ്റിലും ഇംഗണ്ടിന് വിജയഗോള്‍ നേടാന്‍ സഹായിച്ചത് ആന്തണി ഗോര്‍ഡന്‍ ആയിരുന്നു. ഇത്തവണയും ഹാരി കെയ്ന്‍ അവസരം മുതലാക്കി ഗോള്‍ നേടുകയായിരുന്നു.

ഏഴാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ വല കുലുക്കി കോംഗോ; കോംഗോ പ്രതിരോധനിര മുറിച്ചു കടക്കാനാകാതെ ഇംഗ്ലണ്ടിന്റെ ഹാരികെയ്നും സംഘവും

അറ്റ്ലാന്‍റ: കളി തുടങ്ങി ഏഴാം മിനിറ്റില്‍ കോംഗോ ഡിആര്‍ എന്ന ആഫ്രിക്കന്‍ രാജ്യം ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. കോംഗോ ഡിആറിന്റെ ഫോര്‍വേഡ് ബ്രയാന്‍ സിപെംഗ ഇംഗ്ലണ്ടിന്റെ വല കുലുക്കുകയായിരുന്നു. പന്ത് വലയിലേക്ക് പോകുന്നത് കണ്ട് ഇംഗ്ലണ്ടിന്റെ ഗോളിയായ ജോര്‍ദാന്‍ പിക് ഫോര്‍ഡിന് നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ ആഘാതം. അതിന് ശേഷം കളി മറന്നതുപോലെ ഇംഗ്ലണ്ട് ആക്രമിക്കാനും പ്രതിരോധിക്കാനും കഴിയാത്ത നിലയിലായി.

ലോകകിരീടം നേടുമെന്ന് പലരും പ്രവചിച്ച ടീമാണ് ഹാരി കെയ്ന്‍ നേതൃത്വം നല്‍കുന്ന ഇംഗ്ലണ്ട് ടീം. എങ്കിലും ഇംഗ്ലണ്ടിന്റെ ആക്രമണങ്ങളെല്ലാം ഡിആര്‍ കോംഗോയുടെ പ്രതിരോധത്തില്‍ തട്ടിത്തകരുകയായിരുന്നു. ആദ്യമായി ലോകകപ്പ് കളിക്കുന്ന ടീമാണ് ഡിആര്‍ കോംഗോ എങ്കിലും 32 ടീമുകളടങ്ങുന്ന നോക്കൗട്ട് ഗ്രൂപ്പിലേക്ക് കോംഗോ എത്തിയത് വലിയ അത്ഭുതമായിരുന്നു. ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരെയും കനത്ത പ്രതിരോധം തീര്‍ത്ത് പൊരുതുകയാണ് കോംഗോ. എതിരാളികളെ ഗോളടിക്കാന‍് അനുവദിക്കാതെ പൂട്ടിയിടുന്ന ടീം എന്നതാണ് കോംഗോയ്‌ക്കുള്ള സവിശേഷത. എപ്പോഴും പ്രതിരോധത്തില്‍ അഞ്ച് കളിക്കാരെ നിരത്തുന്ന ടീമാണ് കോംഗോ.

ഗ്രൂപ്പ് മത്സരത്തില്‍ സ്പെയിനിനെ വരെ കോംഗോ സമനിലയില്‍ തളച്ചിരുന്നു. ചാന്‍സുണ്ടാക്കി ഗോളടിക്കും എന്നതാണ് ഇംഗ്ലണ്ടിന്റെ സവിശേഷതയെങ്കിലും കോംഗോയുടെ അഞ്ചംഗ പ്രതിരോധ മതിലില്‍ തട്ടി തകരുകയായിരുന്നു.

ഇംഗ്ലണ്ടിന് ഗ്രൂപ്പ് ഘട്ടത്തിൽ പെരുമയ്‌ക്കൊത്ത പ്രകടനം കാഴ്ചവെക്കാനായത് ക്രൊയേഷ്യക്കെതിരേയാണ്. മത്സരത്തിൽ മികച്ച ജയം നേടിയ ടീം അടുത്തമത്സരത്തിൽ ഘാനയോട് സമനിലയുമായി രക്ഷപ്പെട്ടു. അടുത്തകളിയിൽ പാനമയെ തോൽപ്പിച്ചെങ്കിലും ആരാധകരെ തൃപ്തിപ്പെടുത്താനായില്ല. ഹാരി കെയ്‌നിന്റെ ഗോളടിമികവും പ്ലേമേക്കർ റോളിൽ ജൂഡ് ബെല്ലിങ്ങാം ശോഭിക്കാറുണ്ടെങ്കിലും കോംഗോയുടെ പ്രതിരോധത്തെ പൊളിക്കുന്നതില്‍ ഇവര്‍ പരാജയപ്പെടുകയായിരുന്നു.

Tags: FIFA World Cup2026Harry KaneLatest newsWorld Cup footballFIFA WC2026Brian CipangaEngland vs DR Congo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)
Kerala

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

India

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.