ന്യൂഡൽഹി : കുടിക്കാൻ സോഫ്റ്റ് ഡ്രിങ്ക്സ് , കൊടും ചൂടിൽ വീശികൊടുക്കാൻ സഹായികൾ , ജന്തർമന്തറിൽ ഇന്ന് നടന്ന പ്രതിഷേധത്തിന്റെ നേർക്കാഴ്‌ച്ചകളായിരുന്നു ഇതൊക്കെ . പ്രതിഷേധത്തിനെത്തിയവരിൽ ഭൂരിഭാഗവും ഇടത് ആക്ടിവിസ്റ്റുകളായിരുന്നു. ഇവരിൽ പലരുടെയും വസ്ത്രധാരണവും വൈറലായി. ഇപ്പോൾ ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് യുവരാജ് ഗോകുൽ.
‘ വീശി കൊടുക്കാന്‍ വീട്ടില്‍ നിന്നെങ്ങാണ്ട് കൊണ്ട് വന്ന പണിക്കാരന്‍…. തളരുംബോള്‍ കുടിക്കാന്‍ ഡ്രിങ്ക്….
കഴിക്കാന്‍ ഭക്ഷണമില്ല…. ബസ്സില്‍ യാത്ര ചെയ്യാന്‍ പോലും കാശില്ലാതെ സംഘടനാ പ്രവര്‍ത്തനം നടത്തുന്ന ABVP ക്കാരെ കണ്ടിട്ടുണ്ടോ ചങ്ങാതീ ????
അങ്ങനെ കെട്ടിപ്പടുത്ത് വന്നവരോടാണ് അമുല്‍ ബേബി മോഡല്‍ സമരം പ്രഖ്യാപിച്ചിരിക്കണത് ‘ എന്നാണ് യുവരാജിന്റെ പരിഹാസം.
















